തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലും കിഫ്ബിയും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.സംസ്ഥാനത്തെ കെട്ടിടങ്ങൾക്ക് ഗ്രീൻ ബിൽഡിംഗ് ആശയങ്ങളും ഗ്രീൻബിൽഡിംഗ് സർട്ടിഫിക്കേഷനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഐ.ജി.ബി.സിയുടെ പോളിസി അഡ്വക്കസി ആൻഡ് ഗവൺമെന്റ് റിലേഷൻസ് ചെയർമാൻ വി.സുരേഷ്,ഐ.ജി.ബി.സി ചെയർമാൻ ആർ.ബി അജിത് കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ.കെ.എം എബ്രഹാം എന്നിവർ തമ്മിലാണ് ധാരണപത്രം ഒപ്പുവച്ചത്. കിഫ്ബി സ്പെഷ്യൽ സെക്രട്ടറി ജോർജ് തോമസ് .കെ, ചീഫ് പ്രോജക്ട് എക്സാമിനർ എസ്.ജെ വിജയദാസ്,ഇ.എസ്.ജി ജനറൽ മാനേജർ അജിത്ത് എസ്,സസ്റ്റൈനബിലിറ്റി ലീഡ് ബിൽഡിംഗ് ആൻഡ് ഇൻഫ്രാ ഉദ്യോഗസ്ഥ സൗമ്യ .ആർ,ഇ.എസ്.ജി കോഓർഡിനേറ്റർ ആരതി.എസ് എന്നിവരും ധാരണപത്രം ഒപ്പുവച്ച ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |