SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

പരിശോധന നടത്തി

food
ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥർ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും.

ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നഗരസഭ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി ന്യൂനത നോട്ടീസ് നൽകി. ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പി.എച്ച്.ഐമാരായ എ.അഞ്ജന, വി.വിനയ്, സി.പി.മുഹമ്മദ് ബൂസരി, എ.അനിത, എസ്.സജുസി എന്നിവർ പങ്കെടുത്തു. വേനൽ കടുത്തതോടെ സാംക്രമികരോഗങ്ങൾ വരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് വരും ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി എം.എസ്.ശ്രീരാഗ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL