SignIn
Kerala Kaumudi Online
Saturday, 23 May 2026 4.22 AM IST

മെട്രോ രണ്ടാംഘട്ടം: പാലാരിവട്ടം മുതൽ കാക്കനാട് വരെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ

kochi-metro

കൊച്ചി: മെട്രോ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുന്ന പാലാരിവട്ടം-ഇൻഫോപാർക്ക് റീച്ചിൽ മഴക്കാലം കണക്കിലെടുത്ത് സുരക്ഷാ, ട്രാഫിക് നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് കെ.എം.ആർ.എൽ.

ഗതാഗത നിയന്ത്രണത്തിനും കാൽനട യാത്രക്കാർക്ക് സഹായം നൽകാനും മെട്രോ അലൈൻമെന്റിലുടനീളം അധിക ട്രാഫിക് വാർഡൻമാർ

രാത്രി വെളിച്ചം കുറഞ്ഞിടങ്ങളിൽ കാഴ്ച ഉറപ്പാക്കാൻ ബാരിക്കേഡുകളുടെ അറ്റങ്ങളിൽ അധിക റിഫ്ളക്ടറുകളും റിഫ്ളക്ടീവ് ടേപ്പുകളും

വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകളുടെ പുനഃക്രമീകരണം, വഴിത്തിരിവുകളിലും ഡൈവർഷൻ ഭാഗങ്ങളിലും വ്യക്തമായ സൂചനാ ബോർഡുകൾ

നിർമ്മാണം പൂർത്തിയായ മേഖലകളിൽ ബാരിക്കേഡുകൾ ഘട്ടംഘട്ടമായി നീക്കം ചെയ്ത് ഗതാഗത തടസം കുറയ്ക്കാൻ നടപടികൾ


റോഡുകൾ മുറിച്ചു കടക്കാൻ അധിക ക്രോസിംഗുകൾ. ചില ഭാഗങ്ങളിൽ വാഹനയാത്രക്കാർക്ക് കൂടുതൽ വ്യക്തമായ കാഴ്ച ഉറപ്പാക്കാൻ ബാരിക്കേഡുകളുടെ ഉയരം കുറക്കൽ

നിർമ്മാണ മേഖലകളിൽ സമഗ്രമായ മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ കരാറുകാർക്ക് നിർദ്ദേശം. നിർമ്മാണ സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാനും വെള്ളക്കെട്ട് സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഡീവാട്ടറിംഗ് സംവിധാനങ്ങൾ സജ്ജമാക്കാനും നടപടി

കെ.എം.എൽ.ആർ‌ പരിധിയിലുള്ള മഴവെള്ള ചാലുകളും ഡ്രെയിനുകളും സമഗ്രമായി വൃത്തിയാക്കി വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഒഴിവാക്കാൻ നടപടി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL