അമ്പലപ്പുഴ: ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ സ്നേഹ സ്പർശമെന്ന പേരിൽ പാലിയേറ്റീവ് സമിതിക്ക് തുടക്കമിട്ടു.പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാർഡ് പളളി വെളി കേന്ദ്രീകരിച്ചാണ് പാലിയേറ്റീവ് സമിതിയുടെ പ്രവർത്തനത്തിന് തുടക്കമായത്. ആംബുലൻസ് സർവീസ്, ഓക്സിജൻ സിലിണ്ടർ, ആശുപത്രി കട്ടിലുകൾ, എയർ ബെഡ്, വീൽ ചെയറുകൾ, വാക്കർ ,നെബുലൈസർ എന്നിവ രോഗികൾക്ക് സൗജന്യമായി എത്തിച്ചു നൽകും.പള്ളി വെളിയിൽ നടന്ന ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ: എ.അബ്ദുൾ സലാം ഉദ്ഘാടനം നിർവഹിച്ചു.സമിതി ചെയർമാൻ നാസർ.ബി.താജ് അദ്ധ്യക്ഷനായി. പി.വി.എസ്.ഐ.എസ് പ്രസിഡൻ്റ് സി.എ.സലിം മുഖ്യാതിഥിയായി.എം ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. സമിതി കൺവീനർ നാസിം പള്ളി വെളി,പി .എ .ഷറഫുദ്ധീൻ ഹാജി അൽ അമീൻ ഫിഷറീസ്,ഇഖ്ബാൽ , റിയാസ്, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |