കരുനാഗപ്പള്ളി: കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥ-ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ് നിർവഹിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കിയ പദ്ധതി പ്രകാരമാണ് നിരീക്ഷണ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. പി.ടി.എ പ്രസിഡന്റ് അയ്യപ്പൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ജാസ്മിൻ ക്രൂസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, എസ്.എസ്.എം.സി ചെയർമാൻ നിസാർ ആണൊളിൽ, സ്കൂൾ വികസന സമിതി ചെയർമാൻ പി.ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു മഴമാപിനി, തെർമോമീറ്റർ, വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, കപ്പ് കൗണ്ടർ അനിമോമീറ്റർ, വിൻഡ് വെയിൽ എന്നിങ്ങനെ ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അംഗീകാരം ഉള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ദിനാവസ്ഥാ വിവരങ്ങൾ ക്രോഡീകരിച്ച് ഡേറ്റ ശേഖരണവും അത് ഉപയോഗിച്ച് ഭൂമിശാസ്ത്ര വിഷയത്തിന്റെ പ്രായോഗിക പഠനവും ഇതിലൂടെ സാദ്ധ്യമാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |