ചങ്ങനാശേരി . അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നൽകി ഡോക്ടർ മാതൃകയായി. വാഴപ്പള്ളി പഞ്ചായത്തിൽ ചെത്തിപ്പുഴ കാടത്തു കളത്തിൽ വീട്ടിൽ ഹോമിയോ മാത്യു മാത്യുവും ഭാര്യ റോസി മാത്യുവുമാണ് മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ അങ്കണവാടിക്കായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. മാടപ്പള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റർ നമ്പർ 34 അങ്കണവാടിക്കാണ് സ്ഥലം ലഭിച്ചത്. മുമ്പ് വാഴപ്പള്ളി പഞ്ചായത്തിൽ അങ്കണവാടി സ്ഥാപിക്കുന്നതിനും ഡോക്ടറും കുടുംബവും സ്ഥലം സൗജന്യമായി നല്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ആധാരം ഏറ്റുവാങ്ങി. സെക്രട്ടറി കെ വിനോദ്, വാർഡ് മെമ്പർ പി എം നൗഫൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |