SignIn
Kerala Kaumudi Online
Saturday, 20 July 2019 2.15 AM IST

ആട്ടോയിൽ പിറക്കും സിനിമകൾ

babu-mon-movie

ചുട്ടു​പൊ​ള്ളു​ന്ന​ ​വേ​ന​ലി​ലൂ​ടെ​ ​ബാ​ബു​മോ​ൻ​ ​പേ​രി​ല്ലാ​ത്ത​ ​ത​ന്റെ​ ​ആ​ട്ടോ​റി​ക്ഷ​ ​ഓ​ടി​ച്ചു​ ​പോ​യി.​ ​വ​ഴി​യി​ൽ​ ​വ​ച്ച് ​പ​രി​ച​യ​പ്പെ​ട്ട​ ​കു​ട്ടി​ക​ളെ​യൊ​ക്കെ​ ​ആ​ട്ടോ​യി​ൽ​ ​ക​യ​റ്റി.​ ​ആ​ട്ടോ​ ​വീ​ണ്ടും​ ​മു​ന്നോ​ട്ട് ​പ​ച്ച​പ്പ് ​തേ​ടി​യു​ള്ള​ ​യാ​ത്ര.​ ​വേ​ന​ലി​ൽ​ ​ഓ​ർ​ക്കു​ക​യും​ ​മ​ഴ​യ​ത്ത് ​മ​ല​യാ​ളി​ക​ൾ​ ​മ​റ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​പ​ച്ച​പ്പ്.​ ​ഭൂ​മി​യു​ടെ​ ​ഹ​രി​താ​വ​ര​ണം​ ​ തേ​ടി​യു​ള്ള​ ​ആ​ട്ടോ​സ​വാ​രി.​ ​യാ​ത്ര​യ്ക്കൊ​ടു​വി​ൽ​ ​അ​ന്വേ​ഷ​ണം​ ​ഒ​രു​ ​കൊ​ച്ചു​ ​സി​നി​മ​യാ​യി​ ​-​ ​വെ​യി​ൽ​മാ​നം.
ഒ​ട്ടു​ം ​പാ​രി​സ്ഥി​തി​ക​മ​ല്ലാ​ത്ത​ ​നി​ർ​മ്മാ​ണ​ ​രീ​തി​ക​ളും​ ​ജീ​വി​ത​രീ​തി​ക​ളും​ ​മ​ല​യാ​ളി​ക​ളി​ലു​ണ്ടാ​ക്കി​യ​ ​പ്ര​കൃ​തി​വി​രു​ദ്ധ​ ​സ​മീ​പ​ന​ങ്ങ​ളെ​ ​കു​ട്ടി​ക​ളി​ലൂ​ടെ​ ​തി​രു​ത്തി​ക്കാ​ട്ടാ​നു​ള്ള​ ​ഒ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ശ്ര​മ​മാ​ണ് ​'​വെ​യി​ൽ​മാ​നം​".​ഒ​രു​ ​ചി​ത്ര​കാ​ര​ന്റെ​ ​വീ​ട്ടി​ലേ​ക്ക്​ ​എ​ത്തി​ച്ചേ​രു​ന്ന​ ​കു​ട്ടി​ക​ൾ​ ​അ​വി​ടെ​ ​നി​റ​ങ്ങ​ളി​ൽ​ ​തീ​ർ​ത്ത​ ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ ​ കാ​ണു​ന്നു.​ ​ത​ന്റെ​ ​പെ​യി​ന്റിം​ഗു​ക​ൾ​ ​ കൗ​തു​ക​ത്തോ​ടെ​ ​ നോ​ക്കി​ ​കാ​ണു​ന്ന​ ​കു​ട്ടി​ക​ളോ​ട് ​ആ​ ​ചി​ത്ര​ങ്ങ​ൾ​ ​മ​രി​ച്ച​വ​യാ​ണെ​ന്നു​ ​പ​റ​യു​ന്നു.​ ​അ​മ്പ​ര​ന്നു​ ​പോ​കു​ന്ന​ ​കു​ട്ടി​ക​ളോ​ട് ​'​നി​ങ്ങ​ൾ​ക്കും​ ​മ​രി​ക്ക​ണോ​"​എ​ന്ന​ ​ചി​ത്ര​കാ​ര​ന്റെ​ ​ചോ​ദ്യ​ത്തി​നു​ ​മു​ന്നി​ൽ​ ​കു​ട്ടി​ക​ൾ​ ​പ​ക​ച്ചു​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ഭീ​തി​ ​നി​റ​ഞ്ഞ​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക് ​സം​വി​ധാ​യ​ക​ൻ​ ​കാ​മ​റ​ ​തി​രി​ക്കു​ന്നു.

ഗ്രാ​മ​ത്തി​ന്റെ​ ​ പ​ച്ച​പ്പി​ൽ​ ​നി​ന്നും​ ​കോ​ൺ​ക്രീ​റ്റ് ​ ടൈ​ലു​ക​ൾ​ ​ പാ​കി​യ ​ ​പ്ര​ത​ല​ത്തി​ലൂ​ടെ​ ​ഓ​ടി​പ്പോ​കു​ന്ന​ ​ബാ​ല​ൻ.​ ​ ഫ്ളാ​റ്റു​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​വ​ര​ണ്ട് ​വി​ണ്ടു​കീ​റി​യ​ ​ മ​ണ്ണി​ലൂ​ടെ​ ​ പ്ളാ​സ്റ്റി​ക് ​ മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​ ​അ​ഴു​ക്കു​ ​നി​റ​ഞ്ഞ​ ​പു​ഴ​ക്ക​ര​യിലൂടെ​ ​ഒ​രു​ ​പു​ല്ലു​പോ​ലും​ ​കി​ളി​ർ​ക്കാ​ത്ത​ ​ഊ​ഷ​ര​ഭൂ​മി​യി​ലൂ​ടെ​ ​ഓ​ടി​യോ​ടി​ ​അ​വ​ൻ​ ​എ​ത്തു​ന്ന​ത് ​പൊ​രി​വെ​യി​ലി​ൽ​ ​ഒ​റ്റ​പ്പെ​ട്ട് ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​പ​ച്ച​മ​ര​ത്ത​ണ​ലി​ലേ​ക്കാ​ണ്.​ ​സി​നി​മ​ ​ ഇ​ങ്ങ​നെ​ ​തു​ട​രു​ന്നു.​ ​പ​രി​സ്ഥി​തി​ ​ദി​ന​മാ​യ​ ​ജൂ​ൺ​ ​അ​ഞ്ചി​ന് ​ചി​ത്രം​ ​യൂ​ട്യൂ​ബി​ലൂ​ടെ​ ​ബാ​ബു​മോ​ൻ​ ​റി​ലീ​സ് ​ചെ​യ്‌​തു.

ഇ​നി​ ​ഈ​ ​സം​വി​ധാ​യ​ക​നി​ലേ​ക്ക് ​വരാം.​ ​കു​ടും​ബം​ ​പു​ല​ര​ണ​മെ​ങ്കി​ൽ​ ​സ​വാ​രി​ക്കാ​രേ​യും​ ​കൊ​ണ്ട് ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​ഓ​ടി​യേ​ ​പ​റ്റൂ.​ ​ഇ​തി​നി​ട​യ്‌​ക്ക് ​എ​പ്പോ​ഴോ​ ​ആ​ ​മ​ന​സി​ൽ​ ​സി​നി​മ​ ​പി​റ​ക്കു​ന്നു.​ ​അ​ങ്ങ​നെ​ ​പി​റ​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​സി​നി​മ​യാ​ണി​ത്.​ ​സ​വാ​രി​ക്കി​ട​യി​ൽ​ ​കാത്തുനിൽക്കേണ്ടി വ​രു​മ്പോ​ൾ,​ ​സ്റ്റാ​ൻഡിൽ​ ​ആ​ട്ടോ​യു​മാ​യി​ ​വെ​റു​തെ​യി​രി​ക്കു​മ്പോ​ൾ,​​​ ​ജോ​ലി​ ​ക​ഴി​ഞ്ഞു​ള്ള​ ​രാ​ത്രി​യി​ലു​മൊ​ക്കെ​ ​ബാ​ബു​മോ​ൻ​ ​സി​നി​മ​യു​ടെ​ ​ ക​ഥ​ ​എ​ഴു​തി.​ ​അ​തി​ന് ​തി​ര​ക്ക​ഥ​ ​എ​ഴു​തി.​ ​എ​ല്ലാം​ ​ക​ഴി​ഞ്ഞാ​ൽ​ ​ത​ന്റെ​ ​യാ​ത്ര​ക​ളി​ൽ​ ​ചു​റ്റും​ ​തി​ര​യു​ന്ന​ത് ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കാ​ൻ​ ​പ​റ്റി​യ​വ​രെ​യാ​ണ്.
'​യൂ​ ​തി​ങ്ക്"​ ​അ​താ​യി​രു​ന്നു​ ​ബാ​ബു​മോ​ന്റെ​ ​ആ​ദ്യ​ ​സി​നി​മ.​ ​ഭാ​ര്യ​യേ​യും​ ​മ​ക്ക​ളേ​യു​മൊ​ക്കെ​ ​മ​റ​ന്ന് ​​ ​ജീ​വി​ക്കു​ന്ന​ ​ഒ​രാ​ളു​ടെ​ ​ഒ​രു​ ​ദി​വ​സം.​ ​പ​രി​ച​യ​ക്കാ​രേ​യും​ ​സു​ഹൃ​ത്തു​ക്ക​ളേ​യു​മൊ​ക്കെ​ ​പി​ടി​ച്ച് ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​നി​റു​ത്തി​ ​അ​ഭി​ന​യി​പ്പി​ച്ചു.​ ​പ്രീ​ഡി​ഗ്രി​ക്കാ​ര​നാ​യ​ ​ബാ​ബു​മോ​ൻ​ ​അ​ങ്ങ​നെ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ബു​മോ​ൻ​ ​ആ​ന​ക്കോ​ട്ടൂ​രാ​യി.​ ​കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ ​ബാ​ബു​മോ​ന്റെ​ ​ജ​ന്മ​നാ​ടാ​ണ് ​ആ​ന​ക്കോ​ട്ടൂ​ർ.​ ​സി​നി​മ ​യു​ട്യൂ​ബി​ലി​ട്ടു​വെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​പ്ര​തി​ക​ര​ണ​മെ​ത്തി​യി​ല്ല.​

2014​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടി​ന് ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​ഒ​ന്നാം​ ​പേ​ജി​ൽ​ ​ആ​ട്ടോ​ ​ഡ്രൈ​വ​റു​ടെ​ ​സി​നി​മാ​ ​പ്ര​വേ​ശ​ത്തെ​ ​പ​റ്റി​ ​വാ​ർ​ത്ത​ ​വ​ന്നു.​ ​'​'​ആ​ ​വാ​ർ​ത്ത​യാ​ണ് ​എ​നി​ക്ക് ​മേ​ൽ​വി​ലാ​സ​മു​ണ്ടാ​ക്കി​ ​ത​ന്ന​ത്.​ ​ആ​ ​ഒ​രൊ​റ്ര​ ​ദി​വ​സം​ 24,000​ ​പേ​രാ​ണ് ​സി​നി​മ​ ​യു​-​ട്യൂ​ബി​ൽ​ ​ക​ണ്ട​ത്.​ ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​ ​ക​ണ്ട് ​എ​നി​ക്ക് ​ജ​ന്മ​നാ​ട്ടി​ൽ​ ​സ്വീ​ക​ര​ണം​ ​ത​ന്നു.​ ​അ​വി​ടെ​ ​നാ​ട​കം​ ​ക​ളി​ച്ച​തു​മാ​ത്ര​മാ​ണ് ​അ​ഭി​ന​യ​ക​ല​യു​മാ​യു​ള്ള​ ​എ​ന്റെ​ ​ഏ​ക​ ​ബ​ന്ധം. വെ​യി​ൽ​മാ​നം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ടു​ത്ത​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​നാ​യി​ ​കു​ട്ടി​ക​ളേ​യും​ ​മു​തി​ർ​ന്ന​വ​രേ​യും​ ​സ​മീ​പി​ക്കു​മ്പോ​ൾ​ ​അ​വ​ർ​ക്ക് ​ഒ​രു​ ​വി​ശ്വാ​സം​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ഞാ​ൻ​ ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​ ​വ​ന്ന​ ​പേ​പ്പ​ർ​ ​കാ​ണി​ക്കും​-​ ​ബാ​ബു​മോ​ൻ​ ​പ​റ​ഞ്ഞു.

മൊ​ബൈ​ലി​ന്റെ​ ​ഗു​ണ​വും​ ​ദോ​ഷ​വും​ ​പ​റ​യു​ന്ന​താ​യി​രു​ന്നു​ ​'കാ​ൾ​ ​"എ​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം.​ ​മു​തി​ർ​ന്ന​വ​രു​ടെ​ ​മാ​ന​സി​ക​ ​വി​ഭ്രാ​ന്തി​യാ​ണ് ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​'സു​കു​വും​ ​ശി​വ​യും".​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​'വ്യ​വ​സ്ഥ"​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ​ ​ക​ടു​ക്ക​ ​എ​ന്ന​ ​ക​വി​ത​യെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ഒ​രു​ക്കി​യ​താ​ണ്.​ ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ​ ​ ഫൗ​ണ്ടേ​ഷ​ന്റെ ​ ​അ​വാ​ർ​ഡ് ​ ഈ​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ ​ല​ഭി​ച്ചു.​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തി​ലെ​ ​വി​വി​ധ​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​വെ​യി​ൽ​മാ​ന​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​മി​ക്ക​വ​രും​ ​സ​വാ​രി​ക്കി​ട​യി​ൽ​ ​പ​രി​ച​യ​പ്പെ​ട്ട​വ​ർ.​ ​അ​ഭി​മ​ന്യു,​ ​അ​നു​ഗ്ര​ഹീ​ത്,​ ​അ​നീ​ന,​ ​ദു​ർ​ഗ,​ ​അ​ർ​പ്പ​ൺ,​ ​ആ​കാ​ശ് ​എ​ന്നീ​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​ച​ന്ദ്ര​ൻ​ ​മോ​ണോ​ലി​സ,​ ​സു​നി​ൽ​ ​പ​ര​മേ​ശ്വ​ര​ൻ​ ​എ​ന്നി​വ​രും​ ​അ​ഭി​ന​യി​ച്ചു.​ ​ലാ​ൽ​ബാ​ബു​ ​കാ​മ​റ​യും​ ​എ​ഡി​റ്റിം​ഗ് ​ദീ​പു​ ​ശ​ശി​യും​ ​സം​ഗീ​തം​ ​ജ​യേ​ഷ് ​സ്റ്റീ​ഫ​നും​ ​നി​ർ​വ​ഹി​ച്ചു.​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ ​വ​കു​പ്പി​ന്റെ​ ​അം​ഗീ​കാ​ര​വും​ ​ബാ​ബു​മോ​ന് ​ല​ഭി​ച്ചു.​ ​VEYILM​A-

​A​N​A​M​ ​m​a​l​ay​a​l​am​ ​sh​ort​f​ili​m​ ​en​g​/​subt​i​t​l​e​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​യു​-​ട്യൂ​ബി​ൽ​ ​ഈ​ ​സി​നി​മ​ ​കാ​ണാം.
ചെ​റു​ ​സി​നി​മ​ക​ൾ​ ​വി​ട്ട് ​വ​ലി​യൊ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ബാ​ബു​മോ​ൻ​ ​ഇ​പ്പോ​ൾ.​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യു​മൊ​ക്കെ​ ​ തയ്യാറാക്കി.​ ​ഒ​രു​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​നെ​ ​തി​ര​ക്ക​ഥ​ ​കാ​ണി​ച്ച​പ്പോ​ൾ​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​തോ​ടൊ​പ്പം​ ​പ്ര​മു​ഖ​ ​യു​വ​ന​ട​നെ​ ​വ​ച്ച് ​സി​നി​മ​യെ​ടു​ക്കാ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​പ​ക്ഷേ,​ ​സി​നി​മ​ ​ മ​റ്റൊ​രാ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യും.​ ​തി​ര​ക്ക​ഥ​യ്‌​ക്ക് ​ന​ല്ല​ ​പ്ര​തി​ഫ​ലം​ ​ത​രി​ക​യും​ ​ചെ​യ്യും.​ ​ഈ​ ​ ഓ​ഫ​ർ​ ​ബാ​ബു​മോ​ൻ​ ​സ്വീ​ക​രി​ച്ചി​ല്ല.​ ​എ​ന്റെ​ ​സി​നി​മ​ ​എ​നി​ക്കു​ ​ത​ന്നെ​ ​സം​വി​ധാ​നം​ ​ചെ​യ്യ​ണം.​ ​എ​ന്നെ​ ​തേ​ടി​ ​ഒ​രു​ ​നി​ർ​മ്മാ​താ​വ് ​വ​രും​-​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​ബാ​ബു​മോ​ൻ​ ​ആ​ട്ടോ​ ​ഓ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.​ ​നാ​ലാ​ഞ്ചി​റ​ ​പാ​റോ​ട്ടു​കോ​ണം​ ​മൈ​ത്രി​ന​ഗ​റി​ലാ​ണ് ​ബാ​ബു​മോ​ന്റെ​ ​വീ​ട്.​ ​ഭാ​ര്യ​ ​ക​വി​ത,​ ​മ​ക​ൻ​ ​ആ​കാ​ശ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, BABU MON, AUTO RICKSHAW DRIVERS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.