പേരാമ്പ്ര:സിഎച്ച് കൾച്ചറൽ യൂത്ത് മർക്കസ് യൂനാനി ഹോസ്പിറ്റലുലുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യയൂനാനി മെഡിക്കൽ ക്യാമ്പ് കേരള സകൗട്ട് ആൻഡ് ഗൈഡ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് തണ്ടോറ സൂപ്പിഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ.കുഞ്ഞിമൊയ്തീൻ മൗലവി , ഇബ്രാഹിം കൂത്താളി, എ.ബാലചന്ദ്രൻ , ഇബ്രാഹീം പാലാട്ടക്കര, അസീസ് തെരുവത്ത് ,കെ.യൂസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. സലാല ഇബ്രാഹീം മുസ്ല്യാർ മൂസ കോത്തപ്ര , എൻ.കെ കുഞ്ഞബ്ദുളള , റഷീദ് നിടൂളി,കെ.കെ സലാം , ഒ.കെ മോയിന്‍കുട്ടി , താനിയോട്ടിൽ കുഞ്ഞമ്മത് തുടങ്ങിയവർ നേതൃത്വം നൽകി. എ.ജസ്ലീന ക്ലാസെടുത്തു . സൗജന്യ മരുന്നും വിതരണം ചെയ്തു . കീരിക്കണ്ടി അബ്ദുള്ള സ്വാഗതവും കെ.പി മൊയ്തു മൗലവി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |