SignIn
Kerala Kaumudi Online
Thursday, 19 September 2024 3.21 AM IST

ഹോളി ആഘോഷത്തിനിടെ വിദേശ വനിതയെ മർദിച്ചു; തലയിൽ മുട്ടപൊട്ടിച്ചൊഴിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

Increase Font Size Decrease Font Size Print Page
holy

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടയിൽ വിദേശ വനിതയെ മർദിച്ചതായി പരാതി. ജപ്പാൻ സ്വദേശിനിയെയാണ് ഒരു സംഘം പുരുഷന്മാർ മർദിച്ചത്. ഡൽഹിയിൽ ബുധനാഴ്ച ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 'ഹാപ്പി ഹോളി' എന്ന് പറഞ്ഞുകൊണ്ട് പ്രതികൾ കടന്നുപിടിക്കുകയും യുവതിയുടെ മേൽ വിവിധ നിറങ്ങൾ വാരിയെറിയുന്നതുമാണ് വീഡിയോയിലുള്ളത്.

ഇതിനിടയിൽ പ്രതികളിലൊരാൾ വിദേശ വനിതയുടെ തലയിൽ മുട്ട പൊട്ടിച്ചൊഴിക്കുന്നതും കാണാം. ഇവരിൽ നിന്ന് ആ സ്ത്രീ രക്ഷപ്പെടാൻ ശ്രമിക്കുന്നതും, 'ബൈ ബൈ' എന്നു പറയുന്നതും വീഡിയോയിലുണ്ട്. തന്നെ തടയാൻ ശ്രമിച്ച ഒരാളെ യുവതി തല്ലുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, JAPANESE WOMAN, DELHI COPS, HOLI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.