കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് ജനങ്ങളെ ദിവസങ്ങളോളം ഗ്യാസ് ചേമ്പറിലാക്കിയ കൊച്ചി മേയർ രാജീവയ്ക്കുക, സംഭവത്തെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 17 ന് ബ്രഹ്മപുരത്തു നിന്നും കോർപറേഷൻ ഓഫീസിലേക്ക് ബി.ജെ.പി ജനകീയ മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേതൃത്വം നൽകും. ഇത് സംബന്ധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന ആലോചനായോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |