കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ മെനയൻസ് എന്ന മനു (20) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിലെത്തിയും പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പ്രതി പിൻമാറിയതോടെ പെൺകുട്ടി പള്ളിത്തോട്ടം പൊലീസിന് പരാതി നൽകുകയായിരുന്നു.
തുടർന്നാണ് അറസ്റ്റ്. കൊല്ലം എ.സി.പി എ.അഭിലാഷിന്റെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ സ്റ്റെപ്റ്റോ ജോൺ, എ.എസ്.ഐമാരായ രാജീവ്, സുനിൽ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |