SignIn
Kerala Kaumudi Online
Saturday, 20 July 2019 12.50 PM IST

എതിർപ്പിനിടയിലും യാഥാർത്ഥ്യം തിരിച്ചറിയണം

editorial-

തിരു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ ​ന​ട​ത്തി​പ്പ് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യെ​ ​ഏ​ല്പി​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​ശ​ക്ത​മാ​ക്കി​യ​തോ​ടെ​ ​അ​തി​ന്റെ​ ​ഭാ​വി​ ​എ​ന്താ​കു​മെ​ന്ന​ ​ഉ​ത്ക​ണ്ഠ​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റ് ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​ ​സ്വ​കാ​ര്യ​വ​ത്‌​ക​ര​ണം​ ​ഇ​തി​നു​ ​മു​ന്നേ​ ​ത​ന്നെ​ ​ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​ഇ​ട​യ്ക്കു​ ​ക​യ​റി​വ​ന്ന​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​നീ​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ത്.​ ​നേ​ര​ത്തെ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യ​താ​ണ്.​ ​ടെ​ൻ​ഡ​റു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​തു​ക​ ​ക്വോ​ട്ട് ​ചെ​യ്ത​ത് ​അ​ദാ​നി​യു​ടെ​ ​ക​മ്പ​നി​യാ​യി​രു​ന്നു.​ ​മ​റി​ച്ചൊ​രു​ ​തീ​രു​മാ​ന​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ​ ​ഈ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​ല്ലാം​ ​നി​ശ്ചി​ത​ ​വ​ർ​ഷ​ത്തേ​ക്ക് ​അ​ദാ​നി​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​കും.​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​ഓ​രോ​ ​യാ​ത്ര​ക്കാ​ര​ന്റെ​യും​ ​പേ​രി​ൽ​ ​അ​ദാ​നി​യു​ടെ​ ​ക​മ്പ​നി​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ക്ക് 168​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​ന​ൽ​കു​മെ​ന്നാ​ണ് ​വാ​ഗ്ദാ​നം.​ ​ടെ​ൻ​ഡ​റി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​തു​ക​ ​മു​ന്നോ​ട്ടു​ ​വ​ച്ച​ത് ​അ​ദാ​നി​ ​ഗ്രൂ​പ്പാ​യ​തി​നാ​ൽ​ ​നി​യ​മ​പ്ര​കാ​രം​ ​അ​വ​ർ​ക്കാ​ണ് ​വി​മാ​ന​ത്താ​വ​ള​ ​ന​ട​ത്തി​പ്പി​നു​ള്ള​ ​അ​ർ​ഹ​ത​ ​ല​ഭി​ക്കേ​ണ്ട​ത്. മ​റ്റ് ​ക​മ്പ​നി​ക​ൾ​ ​ക്വോ​ട്ട് ​ചെ​യ്ത​ത് ​കു​റ​ഞ്ഞ​ ​സം​ഖ്യ​യാ​യി​രു​ന്നു.


എ​യ​ർ​പോ​ർ​ട്ട് ​ന​ട​ത്തി​പ്പ് ​അ​ദാ​നി​ ​ഗ്രൂ​പ്പി​നു​ ​കൈ​മാ​റി​യാ​ൽ​ത്ത​ന്നെ​ ​അ​വ​രെ​ ​അ​തി​ന് ​സ​മ്മ​തി​ക്കു​ക​യി​ല്ലെ​ന്ന​ ​മു​ട​ന്ത​ൻ​ ​ന്യാ​യ​വു​മാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​സ്വ​കാ​ര്യ​വ​ത്‌​ക​ര​ണ​ത്തെ​ ​എ​തി​ർ​ക്കു​ന്ന​ ​മ​റ്റു​ചി​ല​ ​സം​ഘ​ട​ന​ക​ളും​ ​രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.​ ​വി​മാ​ന​ത്താ​വ​ളം​ ​സ​ർ​ക്കാ​ർ​ ​വ​ക​ ​സ്ഥ​ല​ത്താ​ണു​ ​നി​ൽ​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം​ ​വി​ഗ​ണി​ച്ച് ​കേ​ന്ദ്രം​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ര​ണ്ടു​ദി​വ​സം​ ​മു​ൻ​പ് ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​നേ​രി​ൽ​ ​ക​ണ്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ക്ക് ​ന​ട​ത്താ​ൻ​ ​വ​യ്യെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ഒ​രു​ക്ക​മാ​ണെ​ന്നും​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഇ​ത്ത​ര​ത്തി​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ന​ട​ത്തി​പ്പ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്കം​ ​മു​റു​ക​വെ​ ​പ്ര​സ​ക്ത​മാ​യ​ ​കാ​ത​ലാ​യ​ ​ചോ​ദ്യം​ ​ഇ​താ​ണ്:​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ൾ​ ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കേ​ണ്ട​ ​താ​ത്‌​പ​ര്യം​ ​ആ​രു​ടേ​താ​യി​രി​ക്ക​ണം​?​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​സ​മ​ഗ്ര​വി​ക​സ​ന​വും​ ​അ​തി​ലൂ​ടെ​ ​വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ​ല​ഭി​ക്കാ​വു​ന്ന​ ​ഉ​യ​ർ​ന്ന​ ​നി​ല​യി​ലു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ​പ്ര​ധാ​ന​മാ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ത്തെ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​മാ​യി​ട്ടും​ ​അ​ത്ത​ര​ത്തി​ലൊ​രു​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​എ​ത്താ​ൻ​ ​ക​ഴി​യാ​തെ​ ​പോ​യ​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​ആ​രെ​ങ്കി​ലും​ ​അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടോ​?​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​യോ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രോ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നും​ ​പു​രോ​ഗ​തി​ക്കു​മാ​യി​ ​വ​ള​രെ​യൊ​ന്നും​ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന​തി​നു​ ​തെ​ളി​വ് ​അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റു​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​പ്പോ​ഴും​ ​പി​ന്നി​ൽ​ത്ത​ന്നെ​ ​തു​ട​രാ​ൻ​ ​കാ​ര​ണം​ ​തു​ട​ർ​ച്ച​യാ​യി​ ​നേ​രി​ടു​ന്ന​ ​അ​വ​ഗ​ണ​ന​ ​ത​ന്നെ​യാ​ണ്.​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​വ​രു​മാ​ന​ത്തി​ലു​മു​ണ്ടാ​കു​ന്ന​ ​വ​ർ​ദ്ധ​ന​ ​മാ​ത്രം​ ​നോ​ക്കി​ ​വി​ക​സ​നം​ ​അ​ള​ക്കു​ന്ന​ത് ​നി​ര​ർ​ത്ഥ​ക​മാ​ണ്.​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​പ​രി​മി​തി​ക​ളും​ ​യാ​ത്ര​ക്കാ​ർ​ക്കു​ള്ള​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ ​അ​ന്താ​രാ​ഷ്ട്ര​ ​റൂ​ട്ടു​ക​ളി​ലേ​ക്ക് ​പു​തി​യൊ​രു​ ​സ​ർ​വീ​സ് ​തു​ട​ങ്ങി​യി​ട്ടു​ത​ന്നെ​ ​കാ​ല​മേ​റെ​യാ​യി.​ ​ആ​ഭ്യ​ന്ത​ര​ ​സ​ർ​വീ​സു​ക​ളും​ ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​വ​ശ്യ​ത്തി​ന് ​അ​നു​സ​ര​ണ​മാ​യി​ ​വ​ർ​ദ്ധി​ക്കു​ന്നി​ല്ല.​ ​ആ​ഭ്യ​ന്ത​ര​ ​ടെ​ർ​മി​ന​ലി​ലെ​ ​അ​സൗ​ക​ര്യ​ങ്ങ​ളാ​ക​ട്ടെ​ ​മ​നം​മ​ടു​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ്.​ ​സ്ഥ​ലം​ ​കി​ട്ടാ​ത്ത​താ​ണ് ​ഇ​തി​നു​ ​കാ​ര​ണ​മെ​ന്നാ​ണു​ ​വി​ശ​ദീ​ക​ര​ണം.​ ​ര​ണ്ടാം​ ​ടെ​ർ​മി​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച് 18​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​കൂ​ടി​ ​എ​ടു​ത്ത് ​വി​ക​സ​നം​ ​ന​ട​പ്പാ​ക്കാ​ൻ​ ​എ​ത്ര​യോ​ ​വ​ർ​ഷ​മാ​യി​ ​ശ്ര​മി​ച്ചി​ട്ടും​ ​ക​ഴി​യു​ന്നി​ല്ല.​ ​ആ​രു​ടെ​ ​കു​റ്റ​മാ​ണി​ത്?​ ​ഇ​നി​ ​അ​ദാ​നി​ക്ക് ​വി​മാ​ന​ത്താ​വ​ളം​ ​പാ​ട്ട​ത്തി​നു​ ​ന​ൽ​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​വ​ന്നാ​ൽ​ ​ഈ​ ​സ്ഥ​ലം​ ​വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന​ ​ബാ​ലി​ശ​മാ​യ​ ​വാ​ദ​വും​ ​ഉ​യ​രാ​ൻ​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​വി​മാ​ന​ത്താ​വ​ളം​ ​എ​ല്ലാ​ ​നി​ല​യി​ലും​ ​വി​ക​സി​ക്കേ​ണ്ട​ത് ​ആ​രു​ടെ​ ​ആ​വ​ശ്യ​മാ​ണ്?​ ​അ​ദാ​നി​ക്ക് ​ലാ​ഭം​ ​ല​ഭി​ക്കു​മാ​യി​രി​ക്കും.​ ​അ​തി​നൊ​പ്പം​ ​ത​ന്നെ​യോ​ ​അ​തി​നെ​ക്കാ​ള​ധി​ക​മോ​ ​അ​ല്ലേ​ ​നാ​ടി​നും​ ​വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും​ ​ല​ഭി​ക്കാ​വു​ന്ന​ ​നേ​ട്ടം​?​ ​സ്വ​കാ​ര്യ​വ​ത്‌​ക​ര​ണ​മെ​ന്നു​ ​കേ​ൾ​ക്കു​മ്പോ​ഴേ​ ​ഹാ​ലി​ള​കു​ന്ന​വ​ർ​ ​രാ​ജ്യ​ത്തി​ന്റെ​ ​ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലും​ ​ലോ​ക​ത്തും​ ​സ്വ​കാ​ര്യ​ ​സം​രം​ഭ​ങ്ങ​ൾ​ ​വ​ഴി​ ​എ​ത്തു​ന്ന​ ​അ​പാ​ര​മാ​യ​ ​വി​ക​സ​ന​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ക​ണ്ടി​ല്ലെ​ന്നു​ ​ന​ടി​ക്കു​ക​യാ​ണ്.​ ​എ​ല്ലാം​ ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​ന​ട​ത്ത​ണ​മെ​ന്നു​ ​ശ​ഠി​ക്കു​ന്ന​ത് ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​കൈ​യ​ടി​ ​നേ​ടാ​ൻ​ ​ഉ​പ​ക​രി​ക്കു​മെ​ങ്കി​ലും​ ​നാ​ടി​നോ​ ​ജ​ന​ങ്ങ​ൾ​ക്കോ​ ​വ​ലി​യ​ ​പ്ര​യോ​ജ​ന​മൊ​ന്നും​ ​ഉ​ണ്ടാ​കാ​ൻ​ ​പോ​കു​ന്നി​ല്ല.​ ​കോ​ലം​കെ​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​ഇ​വി​ട​ത്തെ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​അ​തി​ന്റെ​ ​തെ​ളി​വ്.


വി​മാ​ന​ത്താ​വ​ളം​ ​അ​ദാ​നി​ക്കു​ ​വി​ട്ടു​കൊ​ടു​ത്താ​ൽ​ ​നാ​ടു​ത​ന്നെ​ ​മു​ടി​യു​മെ​ന്ന​ ​ചി​ന്ത​യി​ലെ​ ​പൊ​ള്ള​ത്ത​രം​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​രു​ ​വ​സ്തു​ത​ ​മാ​ത്രം​ ​മ​തി​യാ​കും.​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​വ​രു​മാ​നം​ 363​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​റെ​ക്കാ​ഡ് ​നേ​ട്ട​മാ​യാ​ണ് ​ഇ​ത് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.​ ​ലാ​ഭം​ 19​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 169​ ​കോ​ടി​ ​രൂ​പ​യാ​യും​ ​വ​ർ​ദ്ധി​ച്ച​താ​യാ​ണ് ​ക​ണ​ക്ക്.​ ​ഒ​രു​ ​യാ​ത്ര​ക്കാ​ര​ന് 168​ ​രൂ​പ​ ​വ​ച്ച് ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ക്കു​ ​ന​ൽ​കാ​മെ​ന്നാ​ണ് ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​വാ​ഗ്ദാ​നം.​ ​ഇ​പ്പോ​ഴ​ത്തെ​ ​യാ​ത്ര​ക്കാ​രു​ടെ​ ​ക​ണ​ക്കു​ ​വ​ച്ചു​ ​നോ​ക്കി​യാ​ൽ​ ​പ്ര​തി​വ​ർ​ഷം​ 1000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വ​രു​മാ​ന​മാ​ണ് ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​യി​ൽ​ ​വ​ന്നു​ചേ​രു​ക.​ ​'​ക​ച്ച​വ​ടം​"​ ​ലാ​ഭ​മോ​ ​ന​ഷ്ട​മോ​ ​എ​ന്ന​റി​യാ​ൻ​ ​ഈ​ ​ക​ണ​ക്കു​ ​മാ​ത്രം​ ​മ​തി.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​നാ​നാ​മു​ഖ​മാ​യ​ ​വി​ക​സ​ന​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ത്യ​ക്ഷ​മാ​യും​ ​പ​രോ​ക്ഷ​മാ​യും​ ​നാ​ട്ടു​കാ​ർ​ക്കു​ണ്ടാ​കു​ന്ന​ ​നേ​ട്ട​ങ്ങ​ളും​ ​ഏ​റെ​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.