പട്ന: ബീഹാറിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തു. പട്നയിലെ ഫുൽവാരി ഫെരിഫിലെ ഫൈസൽ കോളനിയിൽ ഈ മാസം എട്ടിനാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തെരുവ് നായയെ ഒരാൾ ഉപദ്രവിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒരു എൻ ജി ഒ ഫുൽവാരി ഷെരിഫ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഐ പി സി ആനിമൽ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |