ചങ്ങനാശേരി : എൻഡോക്രൈനോളജി യംഗ് സ്കോളർ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചങ്ങനാശേരി സ്വദേശി ഡോ.സുമയ്യ അബ്ദുൾ കലാം. എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി എന്നിവയിൽ ഉന്നതമാർക്കോടെ വിജയിച്ച സുമയ്യ നിലവിൽ ഹൈദരാബാദ് ഉസ്മാനിയ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി എൻഡോക്രൈനോളജി വിഭാഗം മൂന്നാം വർഷ ഡി.എം വിദ്യാർത്ഥിനിയാണ്. ചങ്ങനാശേരി പെരുന്ന കൊച്ചണ്ണൻപറമ്പിൽ സൽസബീലിൽ പ്രൊഫ.കെ.എ അബ്ദുൾ കലാമിന്റെയും സബീനയുടെയും മകളാണ്. ഭർത്താവ് : ഡോ.നിജിൽ അബ്ദുൾ ജലാൽ (സീനിയർ സ്പെഷ്യലിസ്റ്റ് ആൻഡ് യൂറോളജി വിഭാഗം സർജൻ, ആംസ്റ്റർ മിംസ് ആശുപത്രി മലപ്പുറം). മകൻ : അഫാൻ നിജിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |