മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിലെ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം കളപ്പുരക്കൽ ശശികുമാറിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ അപകട സാഹചര്യം ഫയഫോഴ്സ് ഒഴിവാക്കി. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
അടപ്പിച്ച് ചോർച്ച അടച്ച ശേഷം ഗ്യാസ് സിലിണ്ടർ വീടിന് വെളിയിലെത്തിച്ചു. ഗ്യാസ് കുറ്റി കണക്ട് ചെയ്യുന്ന ഭാഗത്തെ വാഷറിന്റെ തകരാറാണ് ചോർച്ചയ്ക്ക് കാരണം. രണ്ട് ദിവസം മുമ്പ് മാറ്റിവച്ച കുറ്റിയുടെ പകുതിയോളം ഗ്യാസ് വീട് പരക്കെ പരന്നിരുന്നു. അടപ്പിട്ടിട്ടും നേരിയ ചോർച്ചയുള്ളതിനാൽ സിലിണ്ടർ മാറ്റാനുള്ള നിർദ്ദേശം ഗ്യാസ് ഏജൻസിക്ക് നൽകി. സീനിയർ ഫയർ ഓഫീസർ കെ.സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ടി.കെ.നിഷാന്ത്, കെ.സി.മുഹമ്മദ് ഫാരിസ്, പി.അമൽ, ഫയർ ഡ്രൈവർ അബ്ദുൽ മുനീർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |