വയനാട്: വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒപിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിയയാളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്. ലക്കിടി സ്വദേശി വേലായുധനാണ് ബഹളമുണ്ടാക്കിയത്.
ഒപി ചീട്ട് പോലുമെടുക്കാതെ വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളം വയ്ക്കുകയായിരുന്നു. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർ ഒപി നിർത്തിവച്ച് അവിടെ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഒപിയിൽ നിന്ന് പുറത്താക്കിയതോടെ ഇയാൾ കാഷ്വാലിറ്റിയിൽ നിന്നും ചികിത്സ തേടിയതായാണ് വിവരം. ഇയാളുടെ ദൃശ്യങ്ങളടക്കം ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |