കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ബോയ്സ് ഹൈസ്കൂളിൽ നടന്നുവരുന്ന കൊല്ലം പുസ്തകോത്സവത്തോടനുബന്ധിച്ച് വനിതാ സെമിനാർ സംഘടിപ്പിച്ചു. നവകേരള നിർമ്മിതിയും വനിതാശാക്തീകരണവും എന്ന വിഷയത്തിലുള്ള സെമിനാർ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മോഡറേറ്ററായി. പ്രമുഖ നാടകപ്രവർത്തകയും ഗവേഷണ വിദ്യാർത്ഥിയുമായ ദിവ്യ ദേവകി വിഷയാവതരണം നടത്തി. വനിതാ കമ്മിഷൻ മുൻ അംഗം അഡ്വ. എം.എസ്.താര, പുരോഗമന കലാസാഹിത്യ സംഘം ജില്ലാപ്രസിഡന്റ് ബീന സജീവ്, ജില്ലയിലെ വനിതാവേദി പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലയിലെ വനിതാവേദി പ്രവർത്തകരും ലൈബ്രേറിയന്മാരും പങ്കെടുത്ത സെമിനാറിന് ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം പി.ഉഷാകുമാരി സ്വാഗതവും പത്തനാപുരം താലൂക്ക് പ്രസിഡന്റ് കെ.കുഞ്ഞുരാമൻപിള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |