കൊല്ലം: ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ആഫീസിനു മുന്നിൽ ഡോ.വന്ദനാദാസ് അനുസ്മരണവും ധർണയും നടത്തി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തകർച്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്ത് ഒരിടത്തും മുമ്പ് കേട്ടുകേൾവിയില്ലാത്ത തരത്തിലുണ്ടായ ഡോ.വന്ദനാദാസിന്റെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. മോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രകാശ് പാപ്പാടി അദ്ധ്യക്ഷനായി. പാർട്ടി മണ്ഡലം പ്രസിഡന്റുമാരായ അരുൺ, ബൈജു തോട്ടശേരി, മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോമോൻ, ശ്രീന ഉദയൻ, അജീഷ് പുന്നല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |