SignIn
Kerala Kaumudi Online
Thursday, 19 September 2024 9.03 PM IST

'മുത്തശ്ശിപ്പാറ' പുസ്‌തകപ്രകാശനവും പുരസ്കാര സമർപ്പണവും

Increase Font Size Decrease Font Size Print Page

കോഴിക്കോട്: കാലത്തെ അതിജീവിക്കാൻ കഴിയുന്നവയാണ് എഴുത്തെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള. സീനിയർ ചേംബർ ഇന്റർനാഷണൽ കോഴിക്കോട് മെട്രാ ലീജിയന്റെ നേതൃത്വത്തിൽ പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പി.സി സുലോചനയുടെ 'മുത്തശ്ശിപ്പാറ' പുസ്‌തകപ്രകാശനവും ആധുര രംഗത്തെ മികച്ച ഡോകട്ർമാർക്കുള്ള കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ മണമുള്ള കഥകളും കവിതകളും വന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എസ്.സി.ഐ നാഷണൻ പ്രസിഡന്റ് വി.ഭരത് ദാസ് പുസ്തകം ഏറ്റുവാങ്ങി. എസ് .സി .ഐ കോഴിക്കോട് മെട്രോ പ്രസിഡന്റ് ആഡ്വ.കെ.ജയപ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി.ആർ നാഥൻ പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യ രംഗത്തെ സേവനങ്ങൾള്ളുള്ള അവാർഡ് ഡോക്ടർമാരായ ഡോ.സി.ജി സജീവ്(മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരി), ഡോ.രാം ദാസ് നായ്ക്ക്(മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം) എന്നിവർ ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. എഴുത്തുകാരൻ യു.കെ കുമാരൻ, പൂർണ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എൻ.ഇ മനോഹർ എന്നിവർ പ്രസംഗിച്ചു. എസ് .സി .ഐ കോഴിക്കോട് മെട്രോ ട്രഷറർ എൻ.കെ ഷെെജു സ്വാഗതവും രാജേഷ് പി മാങ്കാവ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.