കോട്ടയം :സിനിമാ ഷൂട്ടിംഗിനെത്തി. 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കങ്ങഴ കടയനിക്കാട് മടുക്കകുഴിയിൽ വീട്ടിൽ എം.കെ. റെജി (51) ആണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്നയാളാണ് റെജി.
കാഞ്ഞിരപ്പള്ളി തിടനാട് മേഖലയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടക്കുന്നതായ് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |