SignIn
Kerala Kaumudi Online
Thursday, 19 September 2024 3.53 AM IST

മുറികൾ വാടകയ്ക്കെടുത്ത് താമസിച്ച് മോഷണവും ലഹരി മരുന്ന് വിൽപ്പനയും, പ്രതികൾ പിടിയിൽ

Increase Font Size Decrease Font Size Print Page

case

വളാഞ്ചേരി: മുറികൾ വാടകയ്ക്കെടുത്ത് താമസിച്ച് മോഷണവും ലഹരിമരുന്ന് വിൽപ്പനയും നടത്തുന്ന യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് അത്തോളി മേനേത്ത് വീട്ടിൽ രാഹുൽ രാജ് (23), പാലക്കാട് അലനെല്ലൂർ അത്താണിപ്പടി സ്വദേശി തെയ്യോട്ട് പാറക്കൽ വീട്ടിൽ ഖാലിദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലോഡ്ജുകൾ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളിൽ മോഷണവും ലഹരി വിൽപ്പനയും നടത്തിയ കേസുകളിലെ പ്രതികളാണ് പിടിയിലായവർ. വളാഞ്ചേരി ആയിഷ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്കിടെ സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ ആക്രമിച്ചും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. രാഹുൽ രാജ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിരവധി മോഷണ കേസുകളിലും പൊലീസിനെ കൈയേറ്റം ചെയ്ത കേസിലും ലഹരി മരുന്ന് കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഖാലിദ് നിരവധി ലഹരി മരുന്ന് കേസുകളിലും മോഷണക്കേസുകളിലും പ്രതിയാണ്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും മോഷണം പോയ ബൈക്ക് ഇവരിൽ നിന്നും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.എച്ച്. ഒ ജലീൽ കറുത്തേടത്ത്, എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒമാരായ ജയപ്രകാശ്, ഉദയൻ,വിനീത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.