പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലെ തൃപ്രയാർ കിഴക്കേ നട ഗവ. ആശുപത്രിക്ക് സമീപത്തെ കിടപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. എട്ട് പവൻ തൂക്കം വരുന്ന 4 സ്വർണമാലകൾ നഷ്പ്പെട്ടു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനായിരുന്നു മോഷണ വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്ര നടവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഒപ്പം തന്നെ സ്ട്രോംഗ് റൂമിലെ ലൈറ്റ് കത്തിക്കിടക്കുന്നതും കണ്ടു. സ്ട്രോംഗ് റൂമിന്റെ അലമാര കുത്തി തുറന്ന നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മറ്റ് ക്ഷേത്രം ഭാരവാഹികൾ എത്തി പരിശോധിച്ചപ്പോഴാണ് സ്വർണമാലകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അന്തിക്കാട് എസ്.ഐ: എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |