പി.ജി മെരിറ്റ് സംവരണ സീറ്റ്
പി.ജി. പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിനായി അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി ഫൈനൽ അലോട്ട്മെന്റ് നടത്തും. പ്രവേശനം നേടിയവർ ഫൈനൽ അലോട്ട്മെന്റിൽ അപേക്ഷിക്കാൻ പാടില്ല. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് cap.mgu.ac.in ലൂടെ 11ന് വൈകിട്ട് അഞ്ചുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.
പരീക്ഷാതീയതി
ഒന്നാം സെമസ്റ്റർ ബി.എ എൽ എൽ.ബി. (2018 അഡ്മിഷൻ റഗുലർ), ബി.എ (ക്രിമിനോളജി) എൽ എൽ.ബി. (ഓണേഴ്സ് 2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ എൽ എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ), ബി.എ. എൽ എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ എൽ.ബി. (ഓണേഴ്സ് 2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി), ബി.ബി.എ. എൽ എൽ.ബി. (2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്സ്), ബി.കോം എൽ എൽ.ബി. (2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ എൽ.ബി. (ഓണേഴ്സ്) പരീക്ഷകൾ 24ന് ആരംഭിക്കും. പിഴയില്ലാതെ 12 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
നാലാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ റഗുലർ), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 26ന് ആരംഭിക്കും. പിഴയില്ലാതെ 12 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ (സി.ബി.സി.എസ്.) ബി.എസ്സി. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് മെയ് 2019 പരീക്ഷയുട മൈക്രോ കൺട്രോളർ ലാബ്, സി പ്രോഗ്രാമിംഗ് ലാബ് എന്നിവ 15 മുതൽ 18 വരെ അതത് കോളേജുകളിൽ നടക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.