SignIn
Kerala Kaumudi Online
Wednesday, 20 November 2019 5.07 PM IST

തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സ് മലപ്പുറത്ത് കൊല്ലപ്പെട്ടു, പീഡനശ്രമത്തിനിടെയെന്ന് സംശയം

crime

വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. പീഡനശ്രമത്തിനിടെയാണ് കൃത്യം നടന്നതെന്ന് പൊലീസ് കരുതുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്തിനെയാണ് (52) ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം,​ മുറിക്കുള്ളിൽ കട്ടിലിൽ മലർന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്ന മൃതദേഹത്തിലെ വസ്ത്രം ഭാഗികമായി നീങ്ങിക്കിടന്നിരുന്നു. പൊന്നാനിയിൽ താമസക്കാരനായ നഫീസത്തിന്റെ മകൻ ഷഫീഖ് ഇവരെ ഫോണിൽ കിട്ടാഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിനെയും വിവരമറിയിച്ചു. വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളുമെല്ലാം പ്രവർത്തിച്ചിരുന്നു.

തിരൂർ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരൻ, മലപ്പുറത്ത് നിന്നുള്ള ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച നഫീസത്തുമായി ബന്ധമുള്ളവർ,​ നാട്ടുകാർ,​ ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, WOMAN KILLED IN MALAPURAM, HOME NURSE KILLED IN MALAPURAM, CRIME
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.