SignIn
Kerala Kaumudi Online
Thursday, 12 December 2019 11.31 AM IST

ഭീകരജീവിയല്ല ആട്, ശുദ്ധ വെജിറ്റേറിയൻ!

dronar

ആ​ട് ​ഒ​രു​ ​ഭീ​ക​ര​ജീ​വി​യ​ല്ല.​ ​ശു​ദ്ധ​ ​വെ​ജി​റ്റേ​റി​യ​ൻ.​ ​പ​ച്ച​പ്ലാ​വി​ല​യും​ ​വെ​ള്ള​വും​ ​മ​തി​ ​ആ​ടി​ന്.​ ​മ​ഹാ​സാ​ധു​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​സു​വോ​ള​ജി​യി​ൽ​ ​ബി​രു​ദ​മോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ​എ​ടു​ത്ത​യാ​ളൊ​ന്നു​മ​ല്ല.​ ​ആ​ള് ​ത​ല​ശ്ശേ​രി​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ച​രി​ത്രം​ ​പ​ഠി​ച്ച​യാ​ളാ​ണെ​ങ്കി​ലും​ ​ആ​ടി​ന്റെ​ ​ജീ​വ​ശാ​സ്ത്ര​പ​ര​മാ​യ​ ​പ്ര​ത്യേ​ക​ത​ ​തൊ​ട്ട് ​ച​രി​ത്ര​പ​ര​മാ​യ​ ​പ്രാ​ധാ​ന്യം​ ​വ​രെ​ ​ന​ല്ല​പോ​ലെ​ ​തി​രി​ച്ച​റി​യാ​ൻ​ ​ശേ​ഷി​യും​ ​ശേ​മു​ഷി​യു​മു​ള്ള​ ​സ​ഖാ​വാ​ണ്.​ ​സ​ഖാ​വി​ന്റേ​ത് ​ആ​ളു​വി​ല​ ​ക​ല്ലു​വി​ല​യാ​ണ്.


പ​ച്ച​പ്ലാ​വി​ല​ ​ച​വ​ച്ച​ര​ച്ച് ​ഭ​ക്ഷി​ക്കു​ന്ന​ ​ശു​ദ്ധ​വെ​ജി​റ്റേ​റി​യ​നാ​ണ് ​ആ​ട് ​എ​ന്ന് ​പ​റ​ഞ്ഞ​ല്ലോ.​ ​പ്ലാ​വി​ല​യെ​ ​പോ​ലെ​ ​ഔ​ഷ​ധ​മൂ​ല്യ​മു​ള്ള​ ​പ​ച്ചി​ല​ ​വേ​റൊ​ന്നി​ല്ല​ ​ഈ​ ​ഭൂ​മു​ഖ​ത്ത്.​ ​ആ​ ​പ​ച്ചി​ല​ ​ഭ​ക്ഷി​ച്ച് ​ക​ഴി​യു​ന്ന​ ​ആ​ടി​നു​മു​ണ്ട് ​ഔ​ഷ​ധ​മൂ​ല്യം​ ​എ​ന്ന് ​പ്ര​ത്യേ​കി​ച്ച് ​പ​റ​യേ​ണ്ട​തി​ല്ല.​ ​ആ​ട്ടി​ൻ​സൂ​പ്പ് ​ക​ഴി​ച്ചും​ ​അ​ജ​മാം​സ​ര​സാ​യ​നം​ ​സേ​വി​ച്ചും​ ​ത​ടി​ ​ന​ന്നാ​ക്കാ​ൻ​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​പ​ല​രോ​ടും​ ​ഉ​പ​ദേ​ശി​ക്കാ​റു​ണ്ട്.​ ​അ​ത് ​ആ​ടി​ന്റെ​ ​ഈ​ ​ഔ​ഷ​ധ​മൂ​ല്യം​ ​തി​രി​ച്ച​റി​യു​ന്ന​ത് ​കൊ​ണ്ടാ​ണ്.


പ​ച്ച​പ്ലാ​വി​ല​ ​ക​ഴി​ച്ചി​ല്ലെ​ങ്കി​ലും​ ​പ​ച്ച​വെ​ള്ളം​ ​ച​വ​ച്ച​ര​ച്ച് ​കു​ടി​ക്കു​ന്ന,​ ​ഏ​ഴ​ര​ ​വെ​ളു​പ്പി​നെ​ഴു​ന്നേ​റ്റ് ​ര​ഘു​പ​തി​ ​രാ​ഘ​വ​ ​പാ​ടി,​ ​ച​ർ​ക്ക​യി​ൽ​ ​നൂ​ല് ​നൂ​റ്റ് ​ജീ​വി​ത​മാ​രം​ഭി​ക്കു​ന്ന​ ​ചേ​ർ​ത്ത​ല​ഗാ​ന്ധി​ ​എ.​കെ.​ ​ആ​ന്റ​ണി​ജി​ ​തൊ​ട്ട് ​പ​യ്യ​ന്നൂ​ർ​ ​മാ​ത​മം​ഗ​ല​ത്ത് ​ഗാ​ന്ധി​ ​വേ​ണു​ഗോ​പാ​ൽ​ജി​ ​വ​രെ​യു​ള്ള​വ​ർ​ ​ആ​ടി​നേ​ക്കാ​ൾ​ ​മ​ഹാ​സാ​ധു​ക്ക​ളാ​ണ് ​എ​ന്നും​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​ബോ​ദ്ധ്യ​മു​ള്ള​താ​യി​രു​ന്നു.


സ്ഥി​തി​ഗ​തി​ക​ൾ​ ​ഇ​തൊ​ക്കെ​യാ​യി​രി​ക്കെ,​ ​പാ​ത്തു​മ്മ​യു​ടെ​ ​ആ​ട് ​തൊ​ട്ട് ​ക​ർ​ണാ​ട​ക​ ​ഗാ​ന്ധി​മാ​ർ​ ​വ​രെ​യു​ള്ള​ ​അ​ജ​ഗ​ണം​ ​സാ​ധു​ക്ക​ളാ​യി​ ​വി​രാ​ജി​ക്കു​ക​യാ​ണെ​ന്ന് ​ഉ​ത്ത​മ​ബോ​ദ്ധ്യ​മു​ണ്ടാ​യി​ട്ടും​ ​ആ​ടു​ക​ളെ​ ​അ​ധി​ക്ഷേ​പി​ച്ച​ ​ആ​ ​ശൈ​ലി​ ​ഒ​ട്ടും​ ​ശ​രി​യാ​യി​ല്ല.​ ​ശൈ​ലി​ ​മാ​റ​ണം,​ ​ശൈ​ലി​ ​മാ​റ​ണം​ ​എ​ന്ന് ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​യും​ ​മ​റ്റും​ ​വി​ളി​ച്ചു​ ​പ​റ​യു​ന്ന​ത് ​ഇ​തു​പോ​ലു​ള്ള​ ​ചി​ല​ ​വി​ക്രി​യ​ക​ൾ​ ​ക​ണ്ടി​ട്ടാ​ണ്.
പ്ലാ​വി​ല​ ​കാ​ണി​ച്ചാ​ൽ​ ​നാ​ക്കും​നീ​ട്ടി​ ​പി​ന്നാ​ലെ​ ​പോ​കു​ന്ന​ ​ഐ​റ്റം​സാ​ണ് ​എ​ന്ന് ​അ​ധി​ക്ഷേ​പി​ച്ച​തി​ന് ​ആ​ടു​ക​ൾ​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​നെ​തി​രെ​ ​മാ​ന​ന​ഷ്ട​ക്കേ​സ് ​ഫ​യ​ൽ​ ​ചെ​യ്യാ​ൻ​ ​ആ​ലോ​ചി​ച്ച​താ​യി​രു​ന്നു.​ ​വേ​ണ്ടെ​ന്ന് ​വ​ച്ച​ത് ​വ​ല്ല​ ​പ്ലാ​വി​ല​യും​ ​ക​ണ്ടാ​ൽ​ ​സ്വ​യ​മ​റി​യാ​തെ​ ​ന​മു​ക്ക് ​പി​ന്നാ​ലെ​ ​പോ​വേ​ണ്ടി​ ​വ​രി​ല്ലേ​ ​എ​ന്ന് ​ചി​ന്തി​ച്ച​തു​കൊ​ണ്ട് ​മാ​ത്ര​മാ​യി​രു​ന്നു.​ ​എ​ടു​ത്തു​ചാ​ടി​ ​ഏ​ടാ​കൂ​ടം​ ​വ​രു​ത്തി​വ​യ്ക്കേ​ണ്ടെ​ന്ന് ​ക​രു​തി.


ക​ർ​ണാ​ട​ക​ ​ഗാ​ന്ധി​മാ​ർ​ ​ഏ​താ​ണ്ട് ​പ്ലാ​വി​ല​ ​ക​ണ്ട് ​പോ​കു​ന്ന​ ​അ​ജ​ഗ​ണ​ത്തെ​ ​പോ​ലെ​യാ​ണെ​ന്ന് ​ല​ക്ഷ​ണം​ ​നോ​ക്കി​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​പ​റ​യു​ന്നു.​ ​പ്ലാ​വി​ല​ ​ഇ​ട്ട് ​കൊ​ടു​ത്ത് ​ബ്ബ,​ ​ബ്ബ,​ ​ബ്ബ​ ​എ​ന്ന് ​നീ​ട്ടി​ ​വി​ളി​ക്കു​ന്ന​ ​ദേ​ഹി​ ​കാ​ണാ​മ​റ​യ​ത്താ​ണെ​ന്ന് ​പി​ണ​റാ​യി​ ​സ​ഖാ​വ് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഇ​നി​ ​അ​ങ്ങ​നെ​യാ​രെ​ങ്കി​ലു​മു​ണ്ടോ​ ​എ​ന്ന് ​സ​ഖാ​വ് ​സം​ശ​യി​ക്കു​ന്നു​ണ്ടോ​യെ​ന്നും​ ​അ​റി​യി​ല്ല.​ ​ആ​ട്ടി​ൻ​സൂ​പ്പും​ ​അ​ജ​മാം​സ​ര​സാ​യ​ന​വും​ ​സേ​വി​ച്ച​ത് ​പോ​ലെ​ ​ഒ​ത്ത​ ​ത​ടി​യും​ ​താ​ടി​യും​ ​ക​ഷ​ണ്ടി​യു​മൊ​ക്കെ​യാ​യി​ ​പു​രു​ഷ​ല​ക്ഷ​ണം​ ​തി​ക​ഞ്ഞൊ​രു​ ​ദേ​ഹി​ ​ബം​ഗ​ലു​രു​ ​വി​ധാ​ൻ​സൗ​ധ​ത്തി​ന്റെ​ ​കാ​ണാ​മ​റ​യ​ത്തു​ണ്ടെ​ന്ന് ​ചി​ല​ ​അ​ശ​രീ​രി​ക​ളൊ​ക്കെ​യു​ണ്ട്.​ ​അ​ത് ​ന​മ്മു​ടെ​ ​അ​മി​ത് ​ഷാ​ജി​യാ​ണോ​ ​എ​ന്നൊ​ന്നും​ ​ചോ​ദി​ച്ചാ​ൽ​ ​ഉ​ത്ത​രം​ ​പ​റ​യാ​ൻ​ ​ദ്റോ​ണ​ർ​ ​അ​ശ​ക്ത​നാ​ണ്.​ ​ഷാ​ജി​ ​മാ​നാ​യും​ ​മാ​രീ​ച​നാ​യും​ ​വ​ന്ന് ​ചി​ല​പ്പോ​ൾ​ ​സീ​ത​യെ​യെ​ന്ന​ ​പോ​ലെ​ ​ഗാ​ന്ധി​മാ​രെ​യും​ ​കൊ​ത്തി​ക്കൊ​ണ്ട് ​പോ​യാ​ൽ​ ​ആ​ർ​ക്കാ​ണ് ​ചേ​തം!



​പെ​ട്രോ​ളി​ന്റെ​യും​ ​ഡീ​സ​ലി​ന്റെ​യും​ ​വി​ല​നി​യ​ന്ത്ര​ണം​ ​ന.​മോ.​ജി​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​എ​ടു​ത്തു​ക​ള​ഞ്ഞ​താ​യി​രു​ന്നു.​ ​ചി​ല​ ​നേ​ര​ങ്ങ​ളി​ൽ​ ​വി​ല​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​എ​ടു​ത്തു​ക​ള​യു​ന്ന​തൊ​ക്കെ​ ​ന.​മോ.​ജി​-​ ​അ​മി​ത് ​ഷാ​ജി​ ​സ​ഖ്യ​ത്തി​നൊ​രു​ ​ഹോ​ബി​യാ​ണ്.​ ​ഗോ​വ​യി​ലും​ ​ക​ർ​ണാ​ട​ക​യി​ലും​ ​ചി​ല​ ​സു​പ്ര​ധാ​ന​ ​ഇ​ന​ങ്ങ​ൾ​ക്ക് ​വി​ല​നി​യ​ന്ത്ര​ണം​ ​പൂ​ർ​ണ്ണ​മാ​യി​ ​എ​ടു​ത്തു​ക​ള​ഞ്ഞ​ത് ​ആ​ ​വി​നോ​ദ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു.​ ​എം.​എ​ൽ.​എ​ ​ഏ​താ​യാ​ലും​ ​വി​ല​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടെ​ന്നാ​യി​രു​ന്നു​ ​ക​ല്പ​ന.​ ​ക​ർ​ണാ​ട​ക​ത്തി​ലും​ ​ഗോ​വ​യി​ലു​മൊ​ക്കെ​ ​വി​ല​ ​കു​ത്ത​നെ​ ​ഇ​ടി​ഞ്ഞി​ട്ടും​ ​ജ​നാ​ധി​പ​ത്യം​ ​പു​ഷ്ടി​പ്പെ​ടു​ന്ന​ത് ​ഈ​ ​വി​ല​നി​യ​ന്ത്ര​ണ​മൊ​ഴി​വാ​ക്ക​ൽ​ ​തി​യ​റി​ ​ഒ​ന്ന് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ്.



ചോ​ര​ ​വീ​ണ​ ​മ​ണ്ണി​ൽ​ ​നി​ന്നു​യ​ർ​ന്നു​വ​ന്ന​ ​പൂ​മ​രം​ ​പോ​ലെ,​ ​സ്വാ​ത​ന്ത്ര്യ​വും​ ​ജ​നാ​ധി​പ​ത്യ​വും​ ​സോ​ഷ്യ​ലി​സ​വും​ ​പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ​നി​ല്പു​ള്ള​ ​ഒ​രേ​യൊ​രു​ ​സൂ​പ്പ​ർ​ ​സ്പെ​ഷ്യാ​ലി​റ്റി​ക്ലി​നി​ക് ​മാ​ത്ര​മേ​യു​ള്ളൂ​ ​ഈ​ ​ഭൂ​മു​ഖ​ത്ത്.​ ​സ​ത്യം​ ​പ​റ​യ​ണ​മ​ല്ലോ,​ ​അ​ത് ​ന​മ്മു​ടെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജാ​ണ്.


ഇ​രു​ത്തി​ച്ചി​കി​ത്സ​യും​ ​കി​ട​ത്തി​ച്ചി​കി​ത്സ​യും​ ​ഇ​വി​ടെ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​വൈ​ദ്യ​ന്മാ​രെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​ഏ​ത് ​പൊ​ലീ​സു​കാ​ര​നും,​ ​അ​ത് ​ട്രാ​ഫി​ക് ​വാ​ർ​ഡ​നാ​യാ​ലും,​ ​ഇ​വി​ടെ​ ​ചി​കി​ത്സ​ ​ന​ൽ​കാ​ൻ​ ​മ​ഹാ​കാ​രു​ണ്യ​വാ​ന്മാ​രാ​യ​ ​മു​റി​വൈ​ദ്യ​ന്മാ​ർ​ ​സ​ജ്ജ​രാ​യി​ ​നി​ല്പു​ണ്ട്.​ ​കാ​രു​ണ്യ​ ​ബെ​ന​വ​ല​ന്റ് ​സ്കീം​ ​ഏ​റ്റ​വും​ ​ഫ​ല​പ്ര​ദ​മാ​യി​ ​വി​നി​യോ​ഗി​ക്കു​ന്ന​തും​ ​ഇ​വി​ടെ​യാ​ണ​ത്രെ.​ ​ഐ​സ​ക് ​സ​ഖാ​വ് ​അ​ത് ​നി​റു​ത്തി​യി​ട്ട് ​പോ​ലും​ ​ആ​ ​സ്കീ​മി​ൽ​ ​പെ​ടു​ത്തി​യാ​ണ് ​ഒ​രു​ ​ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​ക്ക് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഫ​ല​പ്ര​ദ​മാ​യ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കി​യ​ത്.​ ​ആ​നാ​വൂ​ർ​ ​നാ​ഗ​പ്പ​ൻ​ ​സ​ഖാ​വ് ​തൊ​ട്ട് ​ശി​വ​ൻ​കു​ട്ടി​ ​സ​ഖാ​വ് ​വ​രെ​യു​ള്ള​വ​ർ​ ​ഈ​ ​വൈ​ദ്യ​ന്മാ​ർ​ക്ക് ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്റെ​ ​ഭി​ഷ​ഗ്വ​ര​ ​പു​ര​സ്കാ​രം​ ​ഏ​ർ​പ്പാ​ടാ​ക്കി​ക്കൊ​ടു​ക്കാ​ൻ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​നോ​ട് ​അ​ഭ്യ​ർ​ത്ഥി​ക്കു​മെ​ന്ന് ​ത​ന്നെ​യാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ഇ​ല്ലെ​ങ്കി​ല​തൊ​രു​ ​കു​റ​ച്ചി​ലാ​യി​പ്പോ​കു​മെ​ന്ന് ​പ്ര​ത്യേ​കി​ച്ച് ​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ!


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.