കൊച്ചി: കഴിഞ്ഞ വാരം രാജ്യത്തെ പ്രധാന പത്ത് കമ്പനികളിൽ ഒൻപതിന്റെയും വിപണി മൂല്യത്തിൽ മികച്ച വർദ്ധന ദൃശ്യമായി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഒൻപത് കമ്പനികളുടെ വിപണി മൂല്യം കഴി.ഞ്ഞ വാരം 1.85 ലക്ഷം കോടി രൂപയാണ് കൂടിയത്. അതേസമയം കഴിഞ്ഞ വാരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സൂചികയായ സെൻസെക്സ് 1,405 പോയിന്റ് വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരമായ 75,636.50ൽ എത്തിയിരുന്നു.
കമ്പനി വിപണി മൂല്യം വർദ്ധന
റിലയൻസ് ഇൻഡസ്ട്രീസ് 20.04 ലക്ഷം കോടി രൂപ 61,398.65 കോടി രൂപ
എച്ച്.ഡി.എഫ്.സി ബാങ്ക് 11.53 ലക്ഷം കോടി രൂപ 38,966.07 കോടി രൂപ
എൽ.ഐ.സി 6.52 ലക്ഷം കോടി രൂപ 35,135.36 കോടി രൂപ
ഭാരതി എയർടെൽ 7.87 ലക്ഷം കോടി രൂപ 22,921.42 കോടി രൂപ
ഹിന്ദുസ്ഥാൻ യൂണിലിവർ 5.56 ലക്ഷം കോടി രൂപ 9,985.76 കോടി രൂപ
ഇൻഫോസിസ് 6.08 ലക്ഷം കോടി രൂപ 8,821.99 കോടി രൂപ
എസ്.ബി.ഐ 7.4 ലക്ഷം കോടി രൂപ 6,916.57 കോടി രൂപ
ഐ.സി.ഐ.സി.ഐ ബാങ്ക് 7.96 ലക്ഷം കോടി രൂപ 903.31 കോടി രൂപ
ടി.സി.എസ് 13.94 ലക്ഷം കോടി രൂപ 271.36 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |