കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികചൂഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കാഞ്ഞിരപ്പള്ളി, നാച്ചികോളനി പുത്തൻപുരയ്ക്കൽ അഷറഫ് അലിയാരെ (52) വർഷങ്ങൾക്ക് ശേഷം പിടികൂടി. 2015 ലും 2019 ലുമാണ് ഇയാൾ പോക്സോ കേസുകളിൽ അറസ്റ്റിലാകുന്നത്. കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. തമിഴ്നാട് ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ എം.എസ്, സി.പി.ഓ മാരായ ശ്രീരാജ്, വിമൽ ബി.നായർ, അരുൺ കെ.അശോക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |