രാമപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മദ്ധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന അന്യസംസ്ഥാന മോഷണസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (25), വേലൻ (32) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 28നായിരുന്നു കേസിനാസ്പദമായ സംഭവം. വെളിയന്നൂർ പുതുവേലി ചോരക്കുഴി ഭാഗത്തുള്ള മദ്ധ്യവയസ്കയുടെ മദ്ധ്യവയസ്കയുടെ 14 ഗ്രാമിന്റെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അറസ്റ്റ്. സന്തോഷ് തമിഴ്നാട്ടിൽ 60 ഓളം കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |