ന്യൂഡൽഹി: ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ പരിസ്ഥിതി സൗഹാർദ്ദ ഇന്ധനങ്ങളായ പ്രകൃതിവാതകവും കംപ്രസുചെയ്ത് പ്രകൃതിവാതകവും ഉപയോഗിക്കുന്നതിനായുള്ള പ്രചാരണമായ 'വാ ക്യാ എനർജി ഹെയ് ക്യാമ്പയിന്" തുടക്കമായി.
രാജ്യത്തെമ്പാടുമുള്ള പ്രകൃതി വാതക ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചാരണത്തിൽ നാല് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്നു. മദ്ധ്യവർഗ ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന തരത്തിൽ ഇന്ധന ഉപഭോഗം എങ്ങനെ ക്രമീകരിക്കുന്നുവെന്ന് ചിത്രം പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. gailonline.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |