SignIn
Kerala Kaumudi Online
Thursday, 08 August 2024 1.45 PM IST

പുന്നമടയിൽ യുവാക്കളെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ

ആലപ്പുഴ:പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപം യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. പുന്നമട സ്വദേശികളായ വിമൽകുമാർ,പ്രതീഷ്,സ്മിജിത്ത്,ഷിജിൻ എന്നിവരാണ് പിടിയിലായത്. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണിവർ. വധശ്രമത്തിനടക്കമാണ് കേസെടുത്തിട്ടുള്ളത്. ഇതേസംഭവവുമായി ബന്ധപ്പെട്ട് മറ്റു നാലുപേരും കസ്റ്റഡിയിലുണ്ട്. ഇവർ രണ്ടാമതുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചംഗസംഘം യുവാക്കളെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അഞ്ചംഗസംഘത്തിന്റെ ആക്രമണത്തിൽ കുപ്പപ്പുറം സ്വദേശി ആകാശ്, തിരുമല സ്വദേശി തോമസ് വർഗീസ്, ആലപ്പുഴ സ്വദേശി അനൂപ് എന്നിവർക്ക് പരുക്കേറ്റിരുന്നു. ഹൗസ്ബോട്ടിൽ അതിഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നായിരുന്നു സംഘർഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.