കൊല്ലം: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ എസ്.എൻ.ഡി.പി യോഗം ചേരിക്കോണം 3120-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊല്ലം യൂണിയൻ പ്രസിഡന്റ് ആർ. മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് പി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. രാജേന്ദ്രൻ പ്രഭാഷണം നടത്തി. മേഖല പ്രതിനിധി പ്രതാപൻ, അഡ്വ. ഷേണായി, ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. സുരേഷ്, സുരേഷ് കുമാർ, സന്തോഷ് കുമാർ, തുളസീധരൻ, സാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. ബാബുലാൽ സ്വാഗതവും യൂണിയൻ പ്രതിനിധി ഷിനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |