കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സും ഉന്നതവിജയികൾക്കും 100ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കുമുള്ള അനുമോദനചടങ്ങും സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.സമീർ അഹമ്മദ് ക്ലാസെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്,ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സി പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |