ആലപ്പുഴ : ജൂൺ 21 ന് വണ്ടാനത്ത് സി.പി.ഐ ജില്ലാകൗൺസിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ കോളേജ് സംരക്ഷണ ബഹുജന ശൃംഖലയുടെ ഭാഗമായി ഭീമ ഹർജ്ജിയിലേക്കുള്ള ഒപ്പ് ശേഖരണം ആരംഭിച്ചു. പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസി സെക്രട്ടറി പി.വി.സത്യനേശൻ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,മണ്ഡലം അസി സെക്രട്ടറി കെ.ഡി.വേണു എന്നിവർ പങ്കെടുത്തു. 18 ന് മഹിളാസംഘം ജില്ലാ കമ്മറ്റിയും 19 ന് എ.ഐ.ടി.യു.സി ജില്ലാ കമ്മറ്റിയും 20 ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയും ഒപ്പ് ശേഖരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |