മുഹമ്മ : മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റേയും മുഹമ്മ ചാരമംഗലം എസ്.എൻ.വി എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പക്ഷിപ്പനിക്കെതിരെ " ജാഗ്രത " ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മുഹമ്മ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രശ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.വിഷ്ണു , എം.എസ്.വിദ്യ എന്നിവർ ക്ളാസെടുത്തു. അദ്ധ്യാപകരായ ശ്രീദേവി, ലിനി എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ഉഷാദേവി സ്വാഗതവും ഹെഡ്മിസ്ടസ് എസ് ജയശ്രീ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |