ഓച്ചിറ: ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. പന്മന ആക്കൽ റിയാസ് മൻസിലിൽ അൽ അമീൻ (26), പന്മന പുത്തൻചന്ത പാറക്കൽ വീട്ടിൽ സുബിൻ(25), തേവലക്കര പാലക്കൽ കളീക്കൽ തെക്കതിൽ അഭിജിത്ത് (32) എന്നിവരാണ് ഓച്ചിറ പൊലീസും ജില്ലാ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
ബുധനാഴ്ച രാത്രി 11ന് ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ ഗേറ്റിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മൂവരും പിടയിലായത്. ഇവരുടെ പക്കൽ നിന്ന് 20 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ആഴ്ചകളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായ മൂന്നുപേരും നിരവധി കേസിലെ പ്രതികളാണ്. ഓച്ചിറ സ്റ്റേഷനിലെ എസ്.ഐമാരായ തോമസ്, സന്തോഷ്, എസ്.സി.പി.ഒ മാരായ സിബിൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |