SignIn
Kerala Kaumudi Online
Thursday, 08 August 2024 10.31 AM IST

അയ്യൻകുന്നിലെ ജപ്തി, ലേല നടപടികൾ തടഞ്ഞു.

japthi

പയ്യാവൂർ : ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് സെയിൽ ഓഫീസർ വഴി അയ്യൻകുന്ന് വില്ലേജോഫീസിൽ നടത്താനിരുന്ന കിടപ്പാട ജപ്തി ലേല നടപടികൾ രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. സർക്കാർ കിടപ്പാട ജപ്തിയിന്മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കരട് ബില്ല് തയ്യാറാക്കിയിരിക്കെ തിടുക്കപ്പെട്ട് കർഷകന്റെ വിടും കൃഷിയിടവും ജപ്തി ചെയ്യാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് സമരം ഉദ്ഘാടനം ചെയ്തു കാസ്സ് ജില്ലാ ചെയർമാൻ ബെന്നി പുതിയാംപുറം അദ്ധ്യക്ഷത വഹിച്ചു. കാസ്സ് സംസ്ഥാന കൺവീനർ ബേബി നെട്ടനാനി മുഖ്യ പ്രഭാഷണം നടത്തി. പി.സി ജോസ്, ജോസഫ് വടക്കേക്കര, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, വർഗീസ് പള്ളിച്ചിറ, ബിനോയി പുത്തൻനടയിൽ, ഗർവ്വാസിസ് കല്ലുവയൽ, അമൽ കുര്യൻ, മൈക്കിൾ ചാണ്ടിക്കൊല്ലി, ബിജു നെറ്റ് കുറുപ്പംപറമ്പിൽ, ചാക്കോ പുതിയപാറയിൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.