SignIn
Kerala Kaumudi Online
Tuesday, 20 August 2019 10.26 AM IST

പൊലീസും ആ എല്ലും പിന്നെ എൽദോ എമ്മെല്ലേയും

dronar

പൊ​ലീ​സി​ന് ​ഒ​രെ​ല്ല് ​കൂ​ടു​ത​ലു​ണ്ടെ​ന്ന് ​ ആ​ദ്യം​ ​തി​രി​ച്ച​റി​ഞ്ഞ​ത്,​ ​ദോ​ഷം​ ​പ​റ​യ​രു​ത​ല്ലോ​ ​കോ​ടി​യേ​രി​സ​ഖാ​വ് ​ത​ന്നെ​യാ​യി​രു​ന്നു.​ ​സ​ഖാ​വ് ​മ​ന്ത്രി​യാ​യി​ ​ആ​ഭ്യ​ന്ത​രം​ ​കൈ​കാ​ര്യം​ ​ചെ​യ്തു​വ​ര​വേ​ ​ഡി.​ജി.​പി​ ​ജേ​ക്ക​ബ് ​പു​ന്നൂ​സ് ​ആ​ണ് ​സ​ഖാ​വി​നെ​ക്കൊ​ണ്ട് ​ഒ​രു​ ​ദി​വ​സം​ ​ആ​ ​ക​ടും​കൈ​ ​ചെ​യ്യി​ച്ച​ത്.​ ​പൊ​ലീ​സെ​ന്ന് ​ബോ​ർ​ഡി​ൽ​ ​ഇം​ഗ്ലീ​ഷി​ൽ​ ​സ​ഖാ​വി​നെ​ക്കൊ​ണ്ട് ​എ​ഴു​തി​പ്പി​ക്കാ​ൻ​ ​ധൈ​ര്യം​ ​കാ​ട്ടി​യ​ ​ഡി.​ജി.​പി​ ​പു​ന്നൂ​സി​ന് ​അ​ന്ന് ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​ധീ​ര​ത​യ്‌​ക്കു​ള്ള​ ​മെ​ഡ​ൽ​ ​വ​രെ​ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​ഭാ​ഗ്യ​വ​ശാ​ലോ​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ലോ​ ​അ​ത് ​കി​ട്ടി​യി​ല്ല.​ ​ഉ​ള്ള​ത് ​ഉ​ള്ള​തു​പോ​ലെ​ ​പ​റ​യു​ന്ന​തും​ ​ചെ​യ്യു​ന്ന​തും​ ​കോ​ടി​യേ​രി​ ​സ​ഖാ​വി​ന്റെ​ ​ശീ​ല​മാ​യ​ത് ​കാ​ര​ണം​ ​ഒ​രു​ ​എ​ല്ല് ​കൂ​ടു​ത​ൽ​ ​ചേ​ർ​ത്ത് ​സ​ഖാ​വ് ​ധീ​ര​ത​യോ​ടെ​ ​'​പൊ​ല്ലീ​സ് "​ ​എ​ന്ന് ​അ​ന്ന് ​ബോ​ർ​ഡി​ലെ​ഴു​തി​ ​വ​യ്‌​ക്കു​ക​യു​ണ്ടാ​യി. കൂ​ടെ​ക്കി​ട​ക്കു​ന്ന​വ​നേ​ ​രാ​പ്പ​നി​ ​അ​റി​യൂ​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​പോ​ലെ​ ​ആ​ഭ്യ​ന്ത​രം​ ​ക​ക്ഷ​ത്ത് ​വ​ച്ച് ​കി​ട​പ്പാ​യ​ത് ​കൊ​ണ്ടാ​ണ് ​ആ​രും​ ​കാ​ണാ​തി​രു​ന്ന​ ​ആ​ ​'​എ​ല്ല് ​" ​കോ​ടി​യേ​രി​ ​സ​ഖാ​വ് ​അ​ന്ന് ​ക​ണ്ടു​പി​ടി​ച്ച​ത് ​എ​ന്ന് ​ചി​ല​ ​പു.​ക.​സ​ ​നി​രൂ​പ​ക​ർ​ ​നി​രീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.


ആ​ ​കാ​ല​മൊ​ക്കെ​യ​ങ്ങ് ​പോ​യ്പ്പോ​യി​രി​ക്കു​ന്നു.​ ​ഇ​ന്നി​പ്പോ​ൾ​ ​ആ​ളെ​ണ്ണ​ത്തി​നാ​ണ് ​പൊ​ലീ​സി​ന് ​എ​ല്ലും.​ ​എ​ല്ലി​ന് ​തേ​യ്‌​മാ​നം​ ​സം​ഭ​വി​ച്ച്പോ​യാ​ൽ​ ​ആ​ർ​ദ്രം​ ​പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​ ​ഭേ​ദ​പ്പെ​ടു​ത്താ​ൻ​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​പ്ര​ത്യേ​കം​ ​ആ​ളെ​ ​ച​ട്ടം​ ​കെ​ട്ടി​വ​ച്ചി​ട്ടു​ണ്ട്.​ ​എ​ല്ല് ​വ​ല്ല​തും​ ​പൊ​ട്ടി​പ്പോ​യാ​ൽ​ ​അം​ബാ​നി​മു​ത​ലാ​ളി​ ​വ​ക​ ​ഇ​ൻ​ഷ്വറ​ൻ​സി​ന് ​ഐ​സ​ക് ​സ​ഖാ​വും​ ​ഏ​ർ​പ്പാ​ട് ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​പൊ​ലീ​സി​ന്റേ​ത് ​എ​ല്ലു​വി​ല,​ ​ക​ല്ലു​വി​ല​യാ​യി​രി​ക്ക​ണ​മെ​ന്ന​തി​ൽ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​നി​ർ​ബ​ന്ധ​മാ​യി​രി​ക്കു​ന്നു.​ ​എ​ൽ.​ഡി.​എ​ഫ് ​വ​രും,​ ​എ​ല്ലാം​ ​ശ​രി​യാ​വും​ ​എ​ന്ന​തി​ലെ​ ​ശ​രി​യാ​ക്കേ​ണ്ട​ ​കൂ​ട്ട​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​ ​എ​ല്ലും​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.


ഇ​തെ​ല്ലാം​ ​അ​റി​യാ​വു​ന്ന​ ​ല​ക്ഷ​ണ​മൊ​ത്ത​ ​സ​ഖാ​വാ​യി​രു​ന്നു​ ​കാ​നം​ ​സ​ഖാ​വ്.​ ​സ​ഖാ​വി​ന് ​വെ​ട്ടൊ​ന്ന്,​ ​മു​റി​ ​ര​ണ്ട് ​എ​ന്നാ​ണ് ​ശീ​ലം.​ ​പൊ​ലീ​സി​ന് ​എ​ല്ല് ​കു​റ​ഞ്ഞു​ ​പോ​ക​രു​തെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​നേ​ക്കാ​ൾ​ ​നി​ർ​ബ​ന്ധ​ബു​ദ്ധി​ ​കാ​നം​ ​സ​ഖാ​വി​നു​ണ്ട്.​ ​എ​ൽ​ദോ​ ​എ​മ്മെ​ല്ലെ​യി​ൽ​ ​പൊ​ലീ​സ് ​എ​ല്ലി​ന്റെ​ ​ബ​ലം​ ​പ​രീ​ക്ഷി​ച്ച് ​നോ​ക്കി​യ​പ്പോ​ൾ​ ​ആ​ ​ബ​ല​പ​രീ​ക്ഷ​ണ​ത്തി​ൽ​ ​കാ​നം​ ​സ​ഖാ​വി​ന് ​സം​തൃ​പ്‌​തി​ ​തോ​ന്നാ​ൻ​ ​കാ​ര​ണ​വും​ ​അ​താ​ണ്.​ ​എ​മ്മെ​ല്ലേ​യെ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​പൊ​ലീ​സ് ​അ​ടി​ച്ചി​ട്ടി​ല്ല.​ ​എ​ല്ലി​ന്റെ​ ​ബ​ലം​ ​പ​രീ​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​തി​നൊ​ത്ത​ ​വേ​ദി​ ​ത​ന്നെ​ ​കി​ട്ട​ണം.​ ​സ​മ​ര​ത്തി​ന് ​പോ​യാ​ലേ​ ​ആ​ ​ബ​ല​പ​രീ​ക്ഷ​ണം​ ​ന​ട​ക്കൂ.​ ​അ​റി​യി​ല്ലെ​ങ്കി​ൽ​ ​ബാ​ല​ൻ​ ​മ​ന്ത്രി​യോ​ട് ​ചോ​ദി​ച്ചു​നോ​ക്കൂ.​ ​സ​മ​ര​ത്തി​ന് ​പോ​യി​ട്ടാ​ണ് ​എ​മ്മെ​ല്ലേ​ ​ത​ല്ല് ​മേ​ടി​ച്ച​ത്.​ ​പൊ​ലീ​സി​ന്റെ​ ​എ​ല്ലി​ന്റെ​ ​ഉ​റ​പ്പ് ​ശ​രി​ക്കും​ ​ക​ണ്ടെ​ത്താ​ൻ​ ​ഈ​ ​പ​രീ​ക്ഷ​ണ​മേ​ ​പാ​ടു​ള്ളൂ.​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​മ​ർ​ദ്ദ​നോ​പ​ക​ര​ണ​മോ​ ​വീ​ട്ടു​പ​ക​ര​ണ​മോ​ ​ക​മ്പി​യോ​ ​കൊ​ട​ച്ച​ക്ര​മോ​ ​എ​ന്താ​യാ​ലും​ ​അ​താ​ണ​തി​ന്റെ​ ​ഒ​രി​ത്.​ ​ഞ​ങ്ങ​ടെ​ ​പൊ​ലീ​സ്,​ ​ഞ​ങ്ങ​ളെ​ ​ത​ല്ലി​യാ​ൽ,​ ​നി​ങ്ങ​ൾ​ക്കെ​ന്തേ​ ​കോ​ങ്ക്ര​സേ...​ ​എ​ന്ന് ​വേ​ണ്ടി​വ​ന്നാ​ൽ​ ​നീ​ട്ടി​പ്പാ​ടാ​നും​ ​കാ​നം​ ​സ​ഖാ​വ് ​ഒ​രു​ക്ക​മാ​ണ്.​ ​അ​ത് ​പൊ​ലീ​സി​ന്റെ​ ​ആ​ ​എ​ല്ലി​നെ​ ​ഓ​ർ​ത്തി​ട്ട് ​മാ​ത്ര​മാ​ണ്.


ല​ക്ഷ​ണ​മൊ​ത്ത​ ​വ​ല​ത് ​ക​മ്മ്യൂ​ണി​സ്റ്റാ​ണ് ​ത​ല്ല് ​കി​ട്ടി​യ​ ​എ​ൽ​ദോ​ ​എ​മ്മെ​ല്ലേ​യെ​ന്ന് ​പ്ര​ത്യേ​കി​ച്ച് ​പ​റ​യേ​ണ്ട​തി​ല്ല.​ ​ഏ​ത് ​ത​ല്ലും​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​സ​ദാ​ ​തു​ടി​ക്കു​ന്ന​ ​ഹൃ​ദ​യ​മാ​ണ് ​എ​ൽ​ദോ​യു​ടെ​ ​ഇ​ന്ധ​നം.​ ​ന​മ്മ​ള് ​കൊ​യ്യും​ ​വ​യ​ലെ​ല്ലാം,​ ​ന​മ്മു​ടേ​താ​കും​ ​പൈ​ങ്കി​ളി​യേ​ ​എ​ന്ന് ​നീ​ട്ടി​പ്പാ​ടി​യാ​ണ് ​ശീ​ലം.​ ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​ത​ല്ല് ​ത​ന്നെ​ ​ത​ലോ​ട​ലാ​യി​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​എ​ൽ​ദോ​ ​നേ​ര​ത്തേ​ ​മു​ത​ലേ​ ​ശീ​ലി​ച്ച​താ​യി​രു​ന്നു.​ ​പ്ര​ള​യ​ത്തി​ലെ​ ​കേ​ര​ള​ത്തി​ലെ​ ​കെ​ടു​തി​ ​ക​ണ്ടി​ട്ട് ​കേ​ന്ദ്രം​ ​ഉ​റ​ങ്ങു​ക​യാ​ണോ​യെ​ന്ന് ​എ​ൽ​ദോ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ധീ​ര​ത​യോ​ടെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ​ച്ച് ​സം​ശ​യി​ച്ചു​ ​പോ​യ​താ​ണ് ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​പി​ടി​ക്കാ​തെ​ ​പോ​യ​ത്.​ ​കേ​ന്ദ്രം​ ​എ​ന്ത് ​ത​രു​ന്നു,​ ​സം​സ്ഥാ​നം​ ​എ​ന്ത് ​കൊ​ടു​ക്കു​ന്നു,​ ​ഇ​തി​നെ​ക്കു​റി​ച്ച് ​വ​ല്ല​ ​ധാ​ര​ണ​യും​ ​അം​ഗ​ത്തി​നു​ണ്ടോ​ ​എ​ന്നാ​ണ് ​ക​ണ്ണു​രു​ട്ടി,​ ​മൂ​ക്ക് ​വി​റ​പ്പി​ച്ച് ​ഏ​താ​ണ്ട് ​ഒ​രു​ ​കൊ​ല്ലം​ ​മു​മ്പ് ​പി.​ ​സ​ഖാ​വ് ​ചോ​ദി​ച്ചു​ക​ള​ഞ്ഞ​ത്.


'​എ​ന്നാ​ലും​ ​എ​ന്നോ​ടി​ത് ​വേ​ണ​മാ​യി​രു​ന്നോ​ ​ന​മ്പൂ​രീ...​"എ​ന്ന് 1967​ലെ​ ​സ​പ്ത​ക​ക്ഷി​മ​ന്ത്രി​സ​ഭ​യി​ൽ​ ​ത​നി​ക്കി​ട്ട് ​പ​ണി​ ​ത​ന്ന​ ​ഈ​യെ​മ്മെ​സി​നോ​ട് ​എം.​എ​ൻ.​ ​ഗോ​വി​ന്ദ​ൻ​നാ​യ​ർ​ ​ഗ​ദ്ഗ​ദ​ക​ണ്ഠ​നാ​യ​ത് ​പോ​ലൊ​രു​ ​വി​ലാ​പ​മൊ​ന്നും​ ​അ​പ്പോ​ൾ​ ​എ​ൽ​ദോ​യി​ൽ​ ​നി​ന്നു​യ​ർ​ന്നി​ല്ല.​ ​ഉ​പ്പോ​ളം​ ​പോ​കി​ല്ല​ല്ലോ​ ​ഉ​പ്പി​ലി​ട്ട​ത്.​ ​പ​ക​ച്ചു​പോ​യി​ ​ബാ​ല്യം​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​എ​ൽ​ദോ​ ​വേ​ഗം​ ​സീ​റ്റി​ലി​രു​ന്ന​ത് ​കൊ​ണ്ട് ​ത​ടി​ ​കേ​ടാ​വാ​തെ​ ​കാ​ക്കാ​നാ​യി​!​ ​ആ​ ​എ​ൽ​ദോ​യ്‌​ക്ക് ​പൊ​ലീ​സി​ന്റെ​ ​ത​ല്ലൊ​ക്കെ​ ​വെ​റും​ ​പു​ല്ലാ,​ ​പു​ല്ല്!​ ​ജ​സ്റ്റ് ​റി​മം​ബ​ർ​ ​ദാ​റ്റ്!


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.