ചേർത്തല : ഗാന്ധിസ്മാരക ഗ്രാമസേവകേന്ദ്രത്തിലെ ആദ്യകാല പ്രവർത്തക രഹ്നയുടെ 22ാമത് അനുസ്മരണം മോചിത സ്ത്രീ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനഭായ് അനുസ്മരണപ്രഭാഷണം നടത്തി. എസ്.ഉഷ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ,ജനറൽ സെക്രട്ടറി പി.എസ്.മനു,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും രഹ്ന അവാർഡ് ജേതാവുമായ വി.കെ.സോണി,സുവർണകുമാരി, രോഷ്നി,സേതുലക്ഷ്മി,വൃന്ദ,സി.സി.ചന്ദ്രിക,ജയശ്രീ ഷാജി,മേബിൾ ജോൺ കുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |