കൊല്ലം: വർഷങ്ങളായി കൃത്യമായി ലഭിച്ച് വന്ന മണി ഓർഡർ സർവീസ് പെൻഷൻ 9 ദിവസം കഴിഞ്ഞിട്ടും നൽകാത്ത പോസ്റ്റൽ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ അറിയിച്ചു. പെൻഷൻ നേരിട്ട് വാങ്ങാൻ ബുദ്ധിമുട്ടുള്ളവരും കിടപ്പ് രോഗികളുമായ രണ്ടായിരത്തിൽപ്പരം പേരാണ് കൊല്ലം ജില്ലയിലുള്ളത്. ഇവരിലേറെ പേർക്കും മരുന്നിനും ആഹാരത്തിനുമുള്ള ഏക വരുമാനം ഈ പെൻഷൻ തുകയാണ്. പോസ്റ്റൽ അധികൃതരുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് ഭാരവാഹികൾ ആരോപിച്ചു. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |