ശാസ്താംകോട്ട: ഭരണിക്കാവ് ജെ.എം.എച്ച്.എസ് ആൻഡ് ടി.ടി.ഐയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30 ന് ശാസ്താംകോട്ടയിൽ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ശാസ്താംകോട്ട ഡിവൈ.എസ്.പി ടി. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഫ്ലാഷ് മോബ്, ദീപശിഖ പ്രയാണം, മെഗാ തിരുവാതിര എന്നിവ നടക്കും. വെള്ളിയാഴ്ച്ച നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും, കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ.കെ. സോമപ്രസാദ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, സ്കൂൾ മാനേജർ ഷാജി കോശി തുടങ്ങിയവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |