കൊച്ചി: മലപ്പുറം ചെമ്മാടിൽ ഓഡിറ്റോറിയത്തിന് ചട്ടം ലംഘിച്ച് അനുമതി നൽകിയതിനെക്കുറിച്ച് പരാതിപ്പെട്ടയാൾ ഭീഷണി നേരിടുന്ന സംഭവത്തിൽ പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംരക്ഷണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാരോപിച്ച് എം.പി. സാലിഹ് കോയ തങ്ങൾ നൽകിയ ഹർജിയിലാണ് തിരൂരങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.
2016ലാണ് അനധികൃത നടപടിയെക്കുറിച്ച് ഹർജിക്കാരൻ അറിഞ്ഞത്. തുടർന്ന് തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്കെതിരെ പരാതി നൽകി. ഇതിൽ വിജിലൻസ് കേസെടുത്തിരുന്നു. ഇതിനിടെ, ജനുവരിയിൽ കെട്ടിടം പൊളിക്കാൻ തദ്ദേശഭരണ വകുപ്പ് ഉത്തരവിട്ടു. ഇതിനു പിന്നാലെ ഓഡിറ്റോറിയത്തിന്റെ പാർട്ണറും ഗുണ്ടകളും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നും ഹർജിയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |