അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിനുമുന്നിലെ കുഴികൾ രോഗികളെയും കൊണ്ടു ചീറിപ്പായുന്ന ആംബുലൻസുകൾക്കുൾപ്പെടെ ഭീഷണിയാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ജില്ലയുടെ നാനാഭാഗത്തു നിന്ന് കെ.എസ്.ആർ.ടിസി ഉൾപ്പടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് മഴവെള്ളം നിറഞ്ഞതോടെ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപറ്റുന്നതും നിത്യ സംഭവമായി. ഇവിടെ ഓട്ടോ സ്റ്റാന്റും പ്രവർത്തിക്കുന്നുണ്ട്. റോഡിൽ ഗർത്തങ്ങളുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |