SignIn
Kerala Kaumudi Online
Friday, 13 December 2019 4.09 PM IST

പത്തനംതിട്ടയിലെ ജുവലറിയിൽ കവർച്ച,​ മുഖ്യപ്രതിയായ ജീവനക്കാരൻ പിടിയിൽ

jewellery-robbery-

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജുവലറിയിൽ ജീവനക്കാരെന കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ജുവലറിയിലെ ജീവനക്കാരനായ അക്ഷയ് പട്ടേലാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ രണ്ടാഴ്ച മുമ്പാണ് ജോലിയിൽ കയറിയത്. കോഴഞ്ചേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.

കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റിരുന്നു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു കവർച്ചയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, PATHANAMTHITTA, JEWELLERY ROBBERY, GOLD ROBBERY, KERALA POLICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.