SignIn
Kerala Kaumudi Online
Wednesday, 14 August 2024 9.11 AM IST

അപകടത്തിന് കാരണം കോർപ്പറേഷന്റെ ഭരണപരാജയം: വി.വി. രാജേഷ്

തിരുവനന്തപുരം: മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ നഗരസഭ തുടർച്ചയായി പരാജയപ്പെടുന്നതാണ് ഇന്നലെ തമ്പാനൂരിൽ ശുചീകരണ തൊഴിലാളി അപകടത്തിൽപ്പെടാനിടയായതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ വിവിധ ഓടകളിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്നും ഒഴുകിവരുന്ന മാലിന്യങ്ങളാണ് തമ്പാനൂരിൽ അടിഞ്ഞുകൂടുന്നത്. അതത് സ്ഥലങ്ങളിൽ കൃത്യമായി മാലിന്യസംസ്‌കരണം നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനാവുമായിരുന്നു. മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ പ്രതിവർഷം കോടികളാണ് കോർപ്പറേഷൻ ചെലവിടുന്നത്. ഓടയിലെ മാലിന്യങ്ങൾ കരയിൽ കുന്നുകൂട്ടി വയ്ക്കുകയാണ് ചെയ്യുന്നത്. അടുത്ത മഴയിൽ ഇത് വീണ്ടും ഓടയിലെത്തും. മേയറുൾപ്പെടെയുള്ളവരെ മാറ്റുകയും ജില്ലാ ഭരണകൂടം നേരിട്ട് നഗരശുചീകരണം ഏറ്റെടുക്കുകയും ചെയ്തില്ലെങ്കിൽ ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.