കാഞ്ഞങ്ങാട്: നല്ലോംപുഴ സെക്ഷനിലെ ലൈൻമാൻ അരുൺ കുമാറിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ചിറ്റാരിക്കാൽ ടൗണിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും നൂറു കണക്കിന് തൊഴിലാളികൾ അണിനിരന്നു. തുടർന്ന് നടന്ന പൊതു യോഗത്തിൽ കെ.ഇ.ഇ.സി ജില്ലാ പ്രസിഡന്റ് കെ.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.ഡബ്ല്യൂ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജനാർദ്ദനൻ, കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം ഒ.വി.രമേഷ് , സി ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ, കെ.ഇ.ഇ.എഫ് നേതാവ് സജി, കെ.എസ്.ഇ.ബി കോൺട്രാക്ട് വർക്കേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, പെൻഷനേർസ് കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ജോസഫ് കളരി മുറിക്കാൽ, പി.സന്തോഷ് കുമാർ, ശ്രീരാജ്, എ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ശശിധരൻ സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |