SignIn
Kerala Kaumudi Online
Saturday, 05 October 2024 8.45 AM IST

ഹരിതകർമ്മ സേനയ്ക്ക് സംരംഭം

Increase Font Size Decrease Font Size Print Page
ukl

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളിൽ സമ്പാദ്യശീലവും സംരംഭകത്വ ശീലവും വളർത്തിയെടുക്കുന്നതിന് ഗ്രീൻ ഇവന്റ് മാനേജ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു.പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാമുകൾ പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് പദ്ധതി

നടപ്പിലാക്കുന്നത്. പൊതു മാർക്കറ്റിലെ വിലയെക്കാൾ താഴ്ന്ന വാടകയ്ക്ക് ഹരിതകർമ്മ സേനയിൽ നിന്ന് പൊതുജനങ്ങൾക്ക് പാത്രങ്ങളും മറ്റു ഉപകരണങ്ങളും ലഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒസ്സൻകുഞ്ഞ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത,പഞ്ചായത്ത്‌ സെക്രട്ടറി ടി.സന്തോഷ് കുമാർ,അസിസ്റ്റന്റ് സെക്രട്ടറി എസ്.സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ,നസീറബീവി,ഹരിതകർമ്മസേന കൺസോഷ്യം പ്രസിഡന്റ് ദീപ,സെക്രട്ടറി രഞ്ജിത തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ.........ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളിൽ സമ്പാദ്യശീലവും സംരംഭകത്വ ശീലവും വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള ഗ്രീൻ ഇവന്റ് മാനേജ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.