നെയ്യാറ്റിൻകര: താലൂക്ക് യൂണിയൻ എൻ.എസ്.എസ് കരയോഗത്തിന്റെ 51ാമത് യോഗം മന്നോട്ടുകോണം കരയോഗത്തിൽ നടന്നു. മുതിർന്ന അംഗം പി.ഭവാനിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് സന്നിഹിതനായി. താലൂക്ക് യൂണിയൻ സെക്രട്ടറി പി.എം.പ്രകാശ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ കൺവീനറും പ്രതിനിധി സഭാംഗവുമായ നെയ്യാറ്റിൻകര അനിൽ, ഭരണസമിതി അംഗം പുതിച്ചൽ രാമചന്ദ്രൻ നായർ, കരയോഗം സെക്രട്ടറി സൂരജ് കുമാർ, ഭാരവാഹികളായ കെ.വിജയൻ, വി.ഒ.അജയ്, ആർ.രവീന്ദ്രനാഥൻ നായർ, എസ്.ശ്രീകണ്ഠൻ നായർ, എസ്.പി.ശ്രീകാന്ത്, കെ.വേണുഗോപാലൻ നായർ, വനിതാ സമാജം ഭാരവാഹി വി.റ്റി.ബീന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |