SignIn
Kerala Kaumudi Online
Friday, 15 November 2019 4.16 PM IST

ഫോൺ സണ്ണി ലിയോണിന് കൊടുക്കൂ, ഒരു ദിവസം വരുന്നത് 500ലധികം കോളുകൾ, ഫാൻസിന്റെ ശല്യം സഹിക്കാതെ യുവാവ്

sunny-leone

27കാരനായ ഡൽഹി സ്വദേശിക്ക് 500ലധികം കോളുകളാണ് ദിനവും വരുന്നത് . എന്നാൽ വിളിക്കുന്നവർക്ക് സംസാരിക്കേണ്ടത് സണ്ണി ലീയോണിനോടാണ്. 'ഹലോ സണ്ണി ലിയോണാണോ, ഫോൺ ഒന്ന് അവർക്ക് കൊടുക്കാവോ' എന്ന് ചോദിച്ചാണ് മിക്ക കോളുകളും വരുന്നത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വടക്കൻ ഡൽഹി സ്വദേശി പുനീത് അഗർവാൾ.

സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ അർജുൻ പാട്യാലയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. ജൂലായ് 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അർജുൻ പാട്യാലയിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്ന കഥാപാത്രം ഉപയോഗിക്കുന്ന ഫോൺ നമ്പർ പറയുന്ന രംഗമുണ്ട്. ചിത്രത്തിൽ കാണിച്ചത് പുനീതിന്റെ നമ്പരാണ്.

ചിത്രം റിലീസ് ചെയ്തതോടെ കോളുകളും വരാൻ തുടങ്ങി. ബാങ്കിംഗ് ആവശ്യങ്ങൾക്കും മറ്റും രജിസ്റ്റർ ചെയ്ത നമ്പരായതിനാൽ ഇത് മാറ്റാനും നിർവാഹമില്ല. ഇത് സിവിൽ കേസായി പരിഗണിക്കുമെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUNNY LEONE , ARJUN PATYALA MOVIE, POLICE, SUNNY LEONE FANS, PHONE CALL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.