ഹരിപ്പാട്: വയനാട്ടിലെ എട്ടു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്കൂളുകൾക്കും ഈ അദ്ധ്യയന വർഷം മുഴുവൻ
ബഡീസ് എ.ഐ പ്ലാറ്റഫോമിന്റെ സേവനം സൗജന്യമായി നൽകുമെന്ന് പ്രമുഖ സ്‌റ്റാർട്ടപ്പായ ബഡീസ് ലേർണിംഗ് സൊല്യൂഷൻസ്. വയനാട്ടിലെ കുട്ടികൾക്ക് നഷ്ടപ്പെട്ട അദ്ധ്യയന ദിവസങ്ങൾ തിരിച്ചുപിടിക്കാനും സംസ്ഥാനത്തെ മറ്റു കുട്ടികൾക്കൊപ്പം പൊതുപരീക്ഷയും നീറ്റ് ഉൾപ്പടെയുള്ള മത്സര പരീക്ഷകളും ഇതിലൂടെ നേരിടാനാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പഠനവും പരീക്ഷയും അവലോകനവും നടത്താൻ
സാധിക്കുന്ന ബഡീസ് എ.ഐ പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റ് അംഗീകരിച്ച എ.ഐ ടെക്നോളജിയാണ്. വയനാട്ടിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും connect@buddiz.ai എന്ന ഇമെയിൽ വഴിയോ 9747100333 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് ബഡീസ് സി.ഇ.ഒ അനൂപ് ശ്രീരാജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |