SignIn
Kerala Kaumudi Online
Saturday, 14 September 2024 4.51 PM IST

'കരുണ'യ്‌ക്കൊപ്പം 'അശ്വതി', സമാഹരിച്ചത് 60048 രൂപ

Increase Font Size Decrease Font Size Print Page
aswathy-motors

മാന്നാർ : വയനാട്ടിലെ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുമായി കൈകോർത്ത് ബുധനൂർ അശ്വതി മോട്ടോർസ് സമാഹരിച്ച 60048 രൂപ കൈമാറി.

ചെങ്ങന്നൂർ, മാന്നാർ, വള്ളക്കാലി, വീയപുരം, തിരുവല്ല, മാവേലിക്കര, കായംകുളം, ഹരിപ്പാട് റൂട്ടുകളിലായി സർവീസ് നടത്തുന്ന അശ്വതി മോട്ടോഴ്സിന്റെ പത്ത് ബസുകളാണ്‌ വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകുന്നതിനായി ബുധനാഴ്ച സർവീസ് നടത്തിയത്. ബസ് സർവീസിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ ആർ.ഡി.ഒ നിർമ്മൽ കുമാർ നിർവ്വഹിച്ചു. കരുണ വർക്കിംഗ്‌ ചെയർമാൻ അഡ്വ.സുരേഷ് മത്തായി, ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, വൈസ് ചെയർമാൻ എം.എച്ച്.റഷീദ്, വൈസ് ചെയർമാൻ പ്രൊഫ.പി.ഡി.ശശിധരൻ, ട്രഷറർ മോഹൻകുമാർ, ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, ജി.വിവേക്,സിബുവർഗ്ഗീസ്, ബിനുമോൻ, അശ്വതി മോട്ടോഴ്സ് ഉടമ രാധാമണി, മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ, കരുണയുടെ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.